Friday, July 19th, 2019

അഭിമന്യൂ വധം; മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാവും: ഡിജിപി

അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും

Published On:Jul 13, 2018 | 12:42 pm

തിരു: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു അദ്ദേഹം അറിയിച്ചു. നേരത്തെ, കേസിലെ പ്രതികളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്ന് മന്ത്രി ജി.സുധാകരനും വ്യക്തമാക്കിയിരുന്നു. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഇന്ന് ഒരാള്‍കൂടി പിടിയിലായതായി സൂചന. ഇയാളുടെ പേര് വിവരം പോലീസ് പുറത്തു വിട്ടിട്ടില്ല.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണ്. കേസ് അന്വേഷണത്തില്‍ പോലീസിന് മേല്‍ സമ്മര്‍ദമില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമേ ആരോപണവിധേയരിലേക്ക് എത്തൂ. അറസ്റ്റുണ്ടായാല്‍ മാത്രമേ അന്വേഷണം നടക്കുന്നുള്ളൂവെന്ന ചിന്ത തെറ്റാണ്. കൃത്യമായ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവുകള്‍ പൂര്‍ണമായി ലഭിച്ചാല്‍ അറസ്റ്റുണ്ടാകുമെന്നും ഡി.ജി.പി പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    7 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    9 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    10 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    13 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    14 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    14 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    14 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    14 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം