Friday, September 21st, 2018

അഭിമന്യു വധം; കൈവെട്ട് കേസിലെ പ്രതിക്കും പങ്കുണ്ടെന്ന് സര്‍ക്കാര്‍

കേസ് അന്വേഷണം വഴി തെറ്റിക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നു.

Published On:Jul 17, 2018 | 4:46 pm

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൈവെട്ട് കേസിലെ പ്രതിക്കും പങ്കുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസില്‍ പ്രതിയായിരുന്ന മനാഫിന് മഹാരാജാസ് സംഭവത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.
കൃത്യം നടത്തിയ ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണ്. സംഭവശേഷം മനാഫും ഷമീറും ഒളിവിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് അന്വേഷണം വഴി തെറ്റിക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പോലീസ് വേട്ടയാടുകയാണെന്നും ഇത് അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കുറ്റാരോപിതരായ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പോലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി ഉത്തരവിട്ടു.

 

LIVE NEWS - ONLINE

  • 1
    18 mins ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 2
    28 mins ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 3
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 4
    4 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 5
    8 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 6
    8 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 7
    9 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 8
    9 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 9
    9 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി