Saturday, February 23rd, 2019

അഭയകേന്ദ്രത്തില്‍മിന്നല്‍ പരിശോധന

മലപ്പുറം: പൂക്കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നടത്തിയ മിന്നല്‍ പരിശോധനയില്‍ വീഴ്ച കണ്ടെത്തി. തുടര്‍ന്ന് കുടുംബശ്രീ മിഷന്‍ സംസ്ഥാന ഡയറക്ടറോട് വിശദീകരണം ചോദിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പതിനാലുകാരനെ തവനൂരിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു പരിശോധന. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരേസ്ഥലത്ത് താമസിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പതിനാലുകാരനെ മാറ്റിയത്. ആണ്‍കുട്ടിക്കൊപ്പം അമ്മയും സഹോദരിയും അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള അധികാരകേന്ദ്രത്തില്‍ ഹാജരാക്കാതെ കുട്ടികളെ അഭയകേന്ദ്രത്തില്‍ താമസിപ്പിച്ചത് ഗുരുതര … Continue reading "അഭയകേന്ദ്രത്തില്‍മിന്നല്‍ പരിശോധന"

Published On:Oct 1, 2013 | 7:42 pm

മലപ്പുറം: പൂക്കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നടത്തിയ മിന്നല്‍ പരിശോധനയില്‍ വീഴ്ച കണ്ടെത്തി. തുടര്‍ന്ന് കുടുംബശ്രീ മിഷന്‍ സംസ്ഥാന ഡയറക്ടറോട് വിശദീകരണം ചോദിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പതിനാലുകാരനെ തവനൂരിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
കഴിഞ്ഞദിവസം വൈകിട്ടായിരുന്നു പരിശോധന. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരേസ്ഥലത്ത് താമസിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പതിനാലുകാരനെ മാറ്റിയത്. ആണ്‍കുട്ടിക്കൊപ്പം അമ്മയും സഹോദരിയും അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള അധികാരകേന്ദ്രത്തില്‍ ഹാജരാക്കാതെ കുട്ടികളെ അഭയകേന്ദ്രത്തില്‍ താമസിപ്പിച്ചത് ഗുരുതര നിയമലംഘനമാണെന്നു കമ്മിറ്റി കണ്ടെത്തി.
നിയമം അനുശാസിക്കുന്ന പ്രാഥമികസൗകര്യങ്ങളോ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരോ അഭയകേന്ദ്രത്തില്‍ ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. സ്ഥാപനത്തിന്റെ റജിസ്‌ട്രേഷന്‍ സംബന്ധമായ രേഖകളോ നിയമപ്രകാരമുള്ള മറ്റു റജിസ്റ്ററുകളോ അവിടെ സൂക്ഷിച്ചിട്ടില്ലെന്നും പരിശോധനയില്‍ തെളിഞ്ഞതായി ചെയര്‍മാന്‍ അഡ്വ. ഷെരീഫ് ഉള്ളത്ത് പറഞ്ഞു. സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയ്ക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രത്യേക സിറ്റിംഗ് മൂന്നിന് ജില്ലാ പ്രബേഷന്‍ ഓഫിസില്‍ നടക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    3 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    4 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    5 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    6 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    8 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    10 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    10 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം