Thursday, November 15th, 2018

‘ഞാന്‍ ആര്യയെ പ്രണയിച്ചു, ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ല’..

വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും- പുതിയ വെളിപ്പെടുത്തലുമായി അബര്‍നദി രംഗത്ത് വന്നിരിക്കുന്നു

Published On:May 14, 2018 | 11:20 am

ആര്യയുടെ വധുവിനെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റ് ഷോ ആയിരുന്നു എങ്ക വീട്ടു മാപ്പിളൈയ്. ഇതില്‍ വിജയസാധ്യത ഉറപ്പിച്ചയാളായിരുന്നു അബര്‍നദി. മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും അബര്‍നദിക്കായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ അബര്‍നദി പുറത്തായയി. ഇത് വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോഴിത് ഏവരേയും ഞട്ടിച്ച് കൊണ്ട് പുതിയ വെളിപ്പെടുത്തതലുമായി അബര്‍നദി രംഗത്ത് വന്നിരിക്കുന്നു.
‘ഞാന്‍ ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കുകയില്ല. വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും’ എന്ന വെളിപ്പെടുത്തലുമായാണ് അബര്‍നദി രംഗത്ത് വന്നിരിക്കുന്നത്. എനിക്കിപ്പോള്‍ വിവാഹത്തില്‍ താല്‍പര്യം ഇല്ല. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം. ഷോയില്‍ പങ്കെടുക്കുന്ന വിവരം വീട്ടില്‍ ആദ്യം ആരോടും പറഞ്ഞില്ല. അനിയത്തിയോട് മാത്രം വിവരം പറഞ്ഞു. അവള്‍ എല്ലാ പിന്തുണയും നല്‍കി. എനിക്ക് ആര്യയോട് ഒരു ചെറിയ ഇഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷോയില്‍ വന്നപ്പോളും അങ്ങനെയായിരുന്നു. പക്ഷേ ക്രമേണ ഞാന്‍ ആര്യയെ പ്രണയിച്ചു. എന്റെ മനസ്സില്‍ ഇപ്പോള്‍ അദ്ദേഹം മാത്രമേയുള്ളൂ. എന്നെ വേണ്ടെന്ന് വച്ചതിന് കാരണം വ്യക്തമായി അറിയില്ല. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് ഷോയ്ക്ക് വന്നതിന് ശേഷം സാമ്പത്തികമായി എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിങ്ങള്‍ എല്ലാവരും വിചാരിക്കുന്ന പോലെ ആര്യ അത്ര സന്തോഷവാനല്ല. എന്തൊക്കെയോ സമ്മര്‍ദ്ദങ്ങളുണ്ട്.
ഷോ കഴിഞ്ഞു പുറത്ത് വന്നതിന് ശേഷം ഞാന്‍ ആര്യയെ കണ്ടില്ല. ഞാന്‍ പുറത്തുപോയ അന്ന് സംസാരിച്ചിരുന്നു. ഫോട്ടോയെല്ലാം എടുത്ത് തമാശയൊക്കെ പറഞ്ഞാണ് പിരിഞ്ഞത്. നന്നായി സംസാരിച്ചു. ആര്യ എന്നെ വിവാഹം ചെയ്യുമെന്ന് എനിക്ക് തോന്നിയിരുന്നു. എന്നെ ഇഷ്ടമായെന്ന് പറഞ്ഞിട്ടുണ്ട്. ആര്യയുടെ സുഹൃത്തുക്കളും എന്നോട് സ്വകാര്യമായി അത് പറഞ്ഞിട്ടുണ്ട്. ഷോയില്‍ നിന്ന് പുറത്തായപ്പോള്‍ സംഗീത മാം എന്നെ ഒരുപാട് ഉപദേശിച്ചു. ഇത് വിവാഹം ചെയ്യേണ്ട പ്രായമല്ല എന്നും പഠിക്കണം ലോകം കാണണമെന്നുമെല്ലാമാണ് അബര്‍നദി പറഞ്ഞു.
ഞാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. കൂടുതല്‍ കരുത്തയാണ്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വരുന്ന അഭിപ്രായപ്രകടനങ്ങളും ആശംസകളുമെല്ലാം ഞാന്‍ കാണുന്നുണ്ട്. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. ഇതിനൊക്കെ ഞാന്‍ ലൈവായി തന്നെ വന്ന് മറുപടി നല്‍കാം. എല്ലാറ്റിനും ഒരു കാരണമുണ്ട്. സത്യസന്ധമായാണ് ഞാന്‍ എല്ലാം പറഞ്ഞതും ചെയ്തതും. അതിന് ഒരു സ്‌ക്രിപ്റ്റില്ലായിരുന്നു. മനസ്സില്‍ തോന്നിയ കാര്യം മാത്രമാണ് ഞാന്‍ അവിടെ പറഞ്ഞത്. ഇതിനെക്കുറിച്ച് നിങ്ങള്‍ പലതും കേള്‍ക്കുന്നുണ്ടാകും. അതൊന്നും വിശ്വസിക്കരുത്. ഞാന്‍ നേരിട്ട് തന്നെ വന്ന് നിങ്ങളോട് കാര്യങ്ങള്‍ പറയുന്നുണ്ട്. അതിനുവേണ്ടി അല്‍പം കാത്തിരിക്കൂ. ഷോയില്‍ എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു-അബര്‍നദി പറഞ്ഞു.’ഞാന്‍ ആര്യയെ പ്രണയിച്ചു, ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ല’..
വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും- പുതിയ വെളിപ്പെടുത്തലുമായി അബര്‍നദി രംഗത്ത് വന്നിരിക്കുന്നു
ആര്യയുടെ വധുവിനെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റ് ഷോ ആയിരുന്നു എങ്ക വീട്ടു മാപ്പിളൈയ്. ഇതില്‍ വിജയസാധ്യത ഉറപ്പിച്ചയാളായിരുന്നു അബര്‍നദി. മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും അബര്‍നദിക്കായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ അബര്‍നദി പുറത്തായയി. ഇത് വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോഴിത് ഏവരേയും ഞട്ടിച്ച് കൊണ്ട് പുതിയ വെളിപ്പെടുത്തതലുമായി അബര്‍നദി രംഗത്ത് വന്നിരിക്കുന്നു.
‘ഞാന്‍ ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കുകയില്ല. വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും’ എന്ന വെളിപ്പെടുത്തലുമായാണ് അബര്‍നദി രംഗത്ത് വന്നിരിക്കുന്നത്. എനിക്കിപ്പോള്‍ വിവാഹത്തില്‍ താല്‍പര്യം ഇല്ല. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം. ഷോയില്‍ പങ്കെടുക്കുന്ന വിവരം വീട്ടില്‍ ആദ്യം ആരോടും പറഞ്ഞില്ല. അനിയത്തിയോട് മാത്രം വിവരം പറഞ്ഞു. അവള്‍ എല്ലാ പിന്തുണയും നല്‍കി. എനിക്ക് ആര്യയോട് ഒരു ചെറിയ ഇഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷോയില്‍ വന്നപ്പോളും അങ്ങനെയായിരുന്നു. പക്ഷേ ക്രമേണ ഞാന്‍ ആര്യയെ പ്രണയിച്ചു. എന്റെ മനസ്സില്‍ ഇപ്പോള്‍ അദ്ദേഹം മാത്രമേയുള്ളൂ. എന്നെ വേണ്ടെന്ന് വച്ചതിന് കാരണം വ്യക്തമായി അറിയില്ല. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് ഷോയ്ക്ക് വന്നതിന് ശേഷം സാമ്പത്തികമായി എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിങ്ങള്‍ എല്ലാവരും വിചാരിക്കുന്ന പോലെ ആര്യ അത്ര സന്തോഷവാനല്ല. എന്തൊക്കെയോ സമ്മര്‍ദ്ദങ്ങളുണ്ട്.
ഷോ കഴിഞ്ഞു പുറത്ത് വന്നതിന് ശേഷം ഞാന്‍ ആര്യയെ കണ്ടില്ല. ഞാന്‍ പുറത്തുപോയ അന്ന് സംസാരിച്ചിരുന്നു. ഫോട്ടോയെല്ലാം എടുത്ത് തമാശയൊക്കെ പറഞ്ഞാണ് പിരിഞ്ഞത്. നന്നായി സംസാരിച്ചു. ആര്യ എന്നെ വിവാഹം ചെയ്യുമെന്ന് എനിക്ക് തോന്നിയിരുന്നു. എന്നെ ഇഷ്ടമായെന്ന് പറഞ്ഞിട്ടുണ്ട്. ആര്യയുടെ സുഹൃത്തുക്കളും എന്നോട് സ്വകാര്യമായി അത് പറഞ്ഞിട്ടുണ്ട്. ഷോയില്‍ നിന്ന് പുറത്തായപ്പോള്‍ സംഗീത മാം എന്നെ ഒരുപാട് ഉപദേശിച്ചു. ഇത് വിവാഹം ചെയ്യേണ്ട പ്രായമല്ല എന്നും പഠിക്കണം ലോകം കാണണമെന്നുമെല്ലാമാണ് അബര്‍നദി പറഞ്ഞു.
ഞാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. കൂടുതല്‍ കരുത്തയാണ്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വരുന്ന അഭിപ്രായപ്രകടനങ്ങളും ആശംസകളുമെല്ലാം ഞാന്‍ കാണുന്നുണ്ട്. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. ഇതിനൊക്കെ ഞാന്‍ ലൈവായി തന്നെ വന്ന് മറുപടി നല്‍കാം. എല്ലാറ്റിനും ഒരു കാരണമുണ്ട്. സത്യസന്ധമായാണ് ഞാന്‍ എല്ലാം പറഞ്ഞതും ചെയ്തതും. അതിന് ഒരു സ്‌ക്രിപ്റ്റില്ലായിരുന്നു. മനസ്സില്‍ തോന്നിയ കാര്യം മാത്രമാണ് ഞാന്‍ അവിടെ പറഞ്ഞത്. ഇതിനെക്കുറിച്ച് നിങ്ങള്‍ പലതും കേള്‍ക്കുന്നുണ്ടാകും. അതൊന്നും വിശ്വസിക്കരുത്. ഞാന്‍ നേരിട്ട് തന്നെ വന്ന് നിങ്ങളോട് കാര്യങ്ങള്‍ പറയുന്നുണ്ട്. അതിനുവേണ്ടി അല്‍പം കാത്തിരിക്കൂ. ഷോയില്‍ എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു-അബര്‍നദി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    3 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    5 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    5 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    8 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    10 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    11 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    12 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    12 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    12 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി