Thursday, January 24th, 2019

പടലപിണക്കവും ലൈംഗികാരോപണവും ; ‘ആം ആദ്മി’ കുഴഞ്ഞു മറിയുന്നു

      ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഉയര്‍ത്തിവിടുന്ന കലഹത്തിനിടെ ആപ്പിനെ പിടിച്ചുലച്ച് ലൈംഗീകാരോപണവും. പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളും കവിയുമായ കുമാര്‍ ബിശ്വാസിനെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ കുമാര്‍ ബിശ്വാസ് മത്സരിച്ചിരുന്നു. അമേത്തി മണ്ഡലത്തില്‍ തന്നെയുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്നാണ് കുമാര്‍ ബിശ്വാസിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. പാര്‍ട്ടിയിലെ ഭിന്നത  നേതാക്കളുടെ കിടപ്പറയിലും വിശ്രമമുറികളിലേക്കും പടരുമെന്ന മുതിര്‍ന്ന നേതാവ് ആനന്ദ് കുമാറിന്റെ … Continue reading "പടലപിണക്കവും ലൈംഗികാരോപണവും ; ‘ആം ആദ്മി’ കുഴഞ്ഞു മറിയുന്നു"

Published On:Mar 31, 2015 | 10:40 am

Prashanth Bhushan and Yogendra Yadav Full

 

 

 
ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഉയര്‍ത്തിവിടുന്ന കലഹത്തിനിടെ ആപ്പിനെ പിടിച്ചുലച്ച് ലൈംഗീകാരോപണവും. പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളും കവിയുമായ കുമാര്‍ ബിശ്വാസിനെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ കുമാര്‍ ബിശ്വാസ് മത്സരിച്ചിരുന്നു. അമേത്തി മണ്ഡലത്തില്‍ തന്നെയുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്നാണ് കുമാര്‍ ബിശ്വാസിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. പാര്‍ട്ടിയിലെ ഭിന്നത  നേതാക്കളുടെ കിടപ്പറയിലും വിശ്രമമുറികളിലേക്കും പടരുമെന്ന മുതിര്‍ന്ന നേതാവ് ആനന്ദ് കുമാറിന്റെ പ്രസ്താവന ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. കുമാറിനെ അനുകൂലിച്ചും എതിര്‍ത്തും പാര്‍ട്ടി അണികള്‍ സമൂഹമാധ്യമങ്ങളിലൂടെ വന്‍ ചര്‍ച്ച നടത്തുകയാണ്.
കഴിഞ്ഞ ഡിസംബറില്‍ അജയ് വോറ എന്നയാള്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കയച്ച ഇമെയിലില്‍ ആണ് ബിശ്വാസിനെതിരായ ലൈംഗികാരോപണം ഉന്നയിച്ചത്. പാര്‍ട്ടിയിലെ ഭിന്നത പാരമ്യത്തിലെത്തിയതിനെ തുടര്‍ന്ന് ഇക്കാര്യം ഇപ്പോള്‍ പ്രചരിക്കുകയാണ്. തുടര്‍ന്ന് അജയ് വോറക്കെതിരെ ഭീഷണിയുമായി കുമാര്‍ ബിശ്വാസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നിരവധി സന്ദേശങ്ങളാണ് പോയിട്ടുള്ളത്. ഇ മെയില്‍ സന്ദേശം തന്നെ താറടിച്ചു കാണിക്കാനുള്ള മറ്റ പാര്‍ട്ടികളുടെ കുടിലതന്ത്രമാണെന്നായിരുന്നു കുമാര്‍ ബിശ്വാസിന്റെ പ്രതികരണം.

LIVE NEWS - ONLINE

  • 1
    8 mins ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 2
    15 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 3
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 4
    14 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 5
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 6
    18 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 7
    18 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 8
    20 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 9
    21 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല