Wednesday, November 21st, 2018

ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് ആധാര്‍ ബന്ധിത തിരിച്ചറിയല്‍ കാര്‍ഡ്

ഗോ സംരക്ഷകരെന്ന പേരില്‍ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ പാര്‍ട്ടിക്കും കേന്ദ്രസര്‍ക്കാറിനും തലവേദന സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

Published On:Aug 8, 2017 | 11:18 am

ന്യൂഡല്‍ഹി: ഗോ സംരക്ഷണത്തിന്റെ മറവില്‍ നടത്തുന്ന അക്രമങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുന്നത് തടയിടാന്‍ പുതിയ നീക്കവുമായി ബി ജെ പി. ഗോ സംരക്ഷണപ്രവര്‍ത്തകര്‍ക്ക് ആധാറുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള തിരിച്ചറിയല്‍ രേഖ നല്‍കാനാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തയ്യാറെടുക്കുന്നത്. മൃഗസംരക്ഷണത്തിന് വേണ്ടി സജ്ജീകരിച്ചിട്ടുള്ള എസ് പി സി എ വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധയിടങ്ങളില്‍ പശുവിനെതിരെ നടക്കുന്ന അക്രമങ്ങള്‍ പോലീസിനെ അറിയിക്കുകയെന്നതായിരിക്കും ഇവരുടെ ചുമതല. ഉത്തരാഖണ്ഡും ഹരിയാനയുമാണ് ഈ സംവിധആനം നടപ്പാക്കാനൊരുങ്ങുന്നത്.
ഗോ സംരക്ഷകരെന്ന പേരില്‍ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ പാര്‍ട്ടിക്കും കേന്ദ്രസര്‍ക്കാറിനും തലവേദന സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഗോ സംരക്ഷണത്തിന്റെ മറവില്‍ നിയമം കയ്യിലെടുത്ത് ആളുകളെ തല്ലിക്കൊല്ലുന്നതുള്‍പ്പെടെയുള്ള അക്രമങ്ങള്‍പ്രതിപക്ഷം കേന്ദ്രസര്‍ക്കാറിനെതിരെ ആയുധമാക്കിയിരുന്നു. ഇതിനു പിന്നാലെ ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ സംരക്ഷഇക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കി ആധാറുമായി ലിങ്കു ചെയ്യുന്ന സംവിധാനം ഒരുക്കാന്‍ തീരുമാനമായത്.
ഉത്തരാഖണ്ഡില്‍ മാത്രം 2016-17 കാലയളവില്‍ 150 എഫ് ഐ ആറുകളാണ് ഇത്തരം പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹരിയാനയില്‍ ഏതാണ്ട് മൂന്നൂറോളം പേരാണ് സന്നദ്ധ പ്രവര്‍ത്തത്തിന് മുന്നോട്ടു വന്നിട്ടുള്ളത്. ഇതില്‍ 80 പേരെ കണ്ടെത്താനാണ് ഹരിയാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

LIVE NEWS - ONLINE

  • 1
    49 mins ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    4 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    4 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    5 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    5 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    6 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    7 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം