Monday, July 16th, 2018

വിശ്വസിക്കാമോ ഈ ആധാറിനെ…

ഒരു പൗരന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും ആധാറുമായി ബന്ധപ്പെടുത്തി വേണം എന്ന സര്‍ക്കാര്‍ നിബന്ധന ഒന്നിന് പിറകെ ഒന്നായി നടപ്പിലാക്കി വരുമ്പോള്‍ ഇതിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത് ജനങ്ങളില്‍ സൃഷ്ടിച്ച ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു. 210 സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന് ഇക്കഴിഞ്ഞദിവസം രാജ്യസഭയില്‍ തന്നെ സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു. ദേശസുരക്ഷക്ക് തന്നെ ആധാര്‍ പദ്ധതി ഭീഷണിയാകുന്ന സ്ഥിതിവിശേഷം രാജ്യത്തുണ്ടെന്ന് ജനം വിശ്വസിക്കുന്നു. റിലയന്‍സ് ജിയോയുടെ കണക്ഷന്‍ … Continue reading "വിശ്വസിക്കാമോ ഈ ആധാറിനെ…"

Published On:Jan 10, 2018 | 3:14 pm

ഒരു പൗരന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും ആധാറുമായി ബന്ധപ്പെടുത്തി വേണം എന്ന സര്‍ക്കാര്‍ നിബന്ധന ഒന്നിന് പിറകെ ഒന്നായി നടപ്പിലാക്കി വരുമ്പോള്‍ ഇതിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത് ജനങ്ങളില്‍ സൃഷ്ടിച്ച ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു. 210 സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന് ഇക്കഴിഞ്ഞദിവസം രാജ്യസഭയില്‍ തന്നെ സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു. ദേശസുരക്ഷക്ക് തന്നെ ആധാര്‍ പദ്ധതി ഭീഷണിയാകുന്ന സ്ഥിതിവിശേഷം രാജ്യത്തുണ്ടെന്ന് ജനം വിശ്വസിക്കുന്നു. റിലയന്‍സ് ജിയോയുടെ കണക്ഷന്‍ എടുത്തവരുടെ ആധാര്‍ വിവരങ്ങള്‍ മാജിക്പാക് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണത്രെ.
കഴിഞ്ഞദിവസം ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരന്റെ കയ്യില്‍ ഒറിജിനല്‍ ആധാര്‍ ഉണ്ടായിരുന്നു. ഇതെങ്ങിനെ വന്നു എന്ന് ഇനിയും അന്വേഷിച്ച് ക ണ്ടെത്തേണ്ടിയിരിക്കുന്നു. പാചക ഗ്യാസ്, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയവയിലെല്ലാം ആധാര്‍ നിര്‍ബന്ധമായി ബന്ധപ്പെടുത്തിയതാണ്. നിലവില്‍ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെടുമെന്ന അറിയിപ്പാണ് പലരെയും നിശ്ചിത സമയത്ത് തന്നെ ആധാറുമായി ഇവ ബന്ധപ്പെടുത്താന്‍ നിര്‍ബന്ധിതമാക്കിയത്. ഒരുപാട് വിവരങ്ങള്‍ ഒരേ സ്ഥലത്ത് തന്നെ വെളിപ്പെടുത്തുന്നത് ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ആധാര്‍ പദ്ധതിയില്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ കഴിയാത്ത ബയോ മെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത് ദോഷം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുള്ളതാണ്. ചില സ്വകാര്യ കമ്പനികള്‍ക്ക് ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ നിയന്ത്രണമില്ലാതെ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കമ്പോള ചൂഷണങ്ങള്‍ ഇഷ്ടം പോലെ നടക്കാനുള്ള സാധ്യതകളാണ് ആധാര്‍ വഴി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നൂറുകോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ 500 രൂപ മുടക്കിയാല്‍ മതിയെന്ന പത്ര റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ലേഖികയുടെയും പത്രത്തിന്റെയും പേരില്‍ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഈ നടപടി വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരിക്കയാണ്. ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാണെന്ന് പറയുന്നത് അസംബന്ധമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യാതൊരുവിധ പരിശോധനയുമില്ലാതെ നല്‍കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. വിദേശികള്‍ക്ക് അവര്‍ക്കാവശ്യമായ വിലാസത്തില്‍ ആധാര്‍ ലഭിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. രാജ്യത്തെ പൗരന്മാര്‍ക്കും സമ്പദ്ഘടനക്ക് തന്നെയും ദോഷം വരുത്താവുന്ന സംവിധാനമാണ് ആധാറിലൂടെ വന്നുചേര്‍ന്നിരിക്കുന്നതെന്ന് റിസര്‍വ്വ് ബാങ്കും പാര്‍ലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയും സൂചിപ്പിച്ചിരുന്നു. പൗരന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ആധാറിനാകുമോ എന്ന സംശയ ദൂരീകരിക്കാന്‍ സര്‍ക്കാറിന് മാത്രമെ കഴിയൂ. ജനം കാത്തിരിക്കുന്നതും അതിനാണ്.

 

LIVE NEWS - ONLINE

 • 1
  21 mins ago

  ഹര്‍ത്താല്‍ പിന്‍വലിച്ചു

 • 2
  38 mins ago

  കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

 • 3
  4 hours ago

  വിവാഹമോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച് സുപ്രിയ

 • 4
  5 hours ago

  അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

 • 5
  5 hours ago

  റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം

 • 6
  6 hours ago

  കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

 • 7
  8 hours ago

  അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

 • 8
  8 hours ago

  എലിയെ തുരത്താന്‍..

 • 9
  9 hours ago

  ഇന്ധന വില കുറഞ്ഞു