Tuesday, September 25th, 2018

‘ഈ ചിത്രം നിങ്ങളെ ഓരോരുത്തരെയും വീണ്ടും ഓര്‍മിപ്പിച്ചു’..അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്

'ഒരു അധ്യാപകന്‍ എന്താകണം എന്ന് ചിത്രം പറയുമ്പോള്‍, എന്ത് ആകരുത് എന്ന് ഓര്‍മപ്പെടുത്തുന്ന ചില മുഖങ്ങള്‍ മനസിലേക്കു വരുന്നു '

Published On:Jun 23, 2018 | 2:04 pm

അധ്യാപകനെ പോകാന്‍ അനുവദിക്കാതെ വട്ടംപിടിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ അധ്യാപകന്‍ കുട്ടികള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ചിത്രത്തില്‍ നിന്നു തന്നെ വളരെ വ്യക്തമാണ്. ഈ ചിത്രം കണ്ട് ഒരു അധ്യാപിക കുറിച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സുചിത്ര എന്ന അധ്യാപിക എഴുതിയ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്
‘ഒരു അധ്യാപകന്‍ എന്താകണം എന്ന് ചിത്രം പറയുമ്പോള്‍, എന്ത് ആകരുത് എന്ന് ഓര്‍മപ്പെടുത്തുന്ന ചില മുഖങ്ങള്‍ മനസിലേക്കു വരുന്നു’ എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.
ഫെസ്ബുക്ക് പോസ്റ്റ
ഒരു അധ്യാപകന്‍ എന്താകണം എന്ന് ചിത്രം പറയുമ്പോള്‍, എന്ത് ആകരുത് എന്ന് ഓര്‍മപ്പെടുത്തുന്ന ചില മുഖങ്ങള്‍ മനസിലേക്കു വരുന്നു. ഇരുണ്ട നിറമായതിനാല്‍ ഗ്രൂപ്പ് ഡാന്‍സില്‍ നിന്നും എന്നെ ഒഴിവാക്കിയ ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡിലെ സിസ്റ്ററിനെ, ഓടി കളിച്ചു കൈയോ കാലോ പൊട്ടിയാല്‍ വെറും സര്‍ക്കാര്‍ ജോലിക്കാരനായ അച്ഛന്റെ കയ്യില്‍ ഒന്നുമുണ്ടാകില്ല എന്ന് പുച്ഛിച്ച മിസ്സിനെ, ചോദ്യചിഹ്നം ഇടാന്‍ മറന്നതിനു നോട്ട് ബുക്ക് വരാന്തയിലേക് പറപ്പിച്ച സിസ്റ്റര്‍നെ, കണക്കിന് മോശമായതിനാല്‍ ഇനി പ്രതീക്ഷ വേണ്ട എന്ന് അച്ഛനെ ഉപദേശിച്ച ഹൈസ്‌കൂള്‍ മാഷിനെ, ഇംഗ്ലീഷ് സമ്പന്നരുടെ ഭാഷ ആണ് എന്ന് പറയാതെ parajhu തന്ന പ്ലസ് one ക്ലാസ്സ് ടീച്ചറെ,ഒരു നീണ്ട പനി അവധിക്ക് ശേഷം എത്തിയപ്പോള്‍ ഫീസ് അടച്ചില്ല എന്ന കാരണത്താല്‍ പരീക്ഷ സ്റ്റാഫ് റൂമില്‍ ഇരുത്തി എഴുതിച്ച സിസ്റ്റര്‍മാരെ….ഈ ചിത്രം നിങ്ങളെ ഓരോരുത്തരെയും വീണ്ടും ഓര്‍മിപ്പിച്ചു. സ്‌കൂള്‍ ജീവിതം നരകമാക്കിയ നിങ്ങളുടെ സാഡിസത്തെ കുറിച്ചു ഓര്‍ക്കാതെ വയ്യ. Lkg മുതല്‍ Phd വരെയുള്ള പഠനകാലത്തു നമ്മള്‍ പ്രാകാത്ത,ശപിക്കാത്ത വളരെ ചുരുക്കം അധ്യാപകരെ ഉള്ളു. Dr.Janaki, Dr.Sheriff, Dr.Prathiba, Dr.Narayan പിന്നെ റിസര്‍ച്ച് ഗൈഡ് Dr.Unnikrishnan. തീര്‍ന്നു. ആരുടേയും പേര് വിട്ടു പോയിട്ടില്ല….ഒന്നും മറന്നിട്ടുമില്ല…..
അടുക്കള സര്‍വീസ് suggest ചെയ്ത കണക്കു മാഷിന് എന്റെ ഇംഗ്ലീഷ് ഡോക്ടറേറ്റ് സമര്‍പ്പിച്ചു കൊണ്ട് നിര്ത്തുന്നു. എന്നിലെ അദ്ധ്യാപിക ഇന്നും ക്ലാസ്സില്‍ തിരയുന്നത് ഭാഷയെ സ്‌നേഹിക്കുന്ന,കറുപ്പിന്റ അപകര്‍ഷത കണ്ണില്‍ ഒളിച്ചു വെക്കുന്ന കറുത്ത കുതിരകളെ തന്നെയാണ്. ആ തിരച്ചിലിനു പ്രേരണ നല്‍കിയ ആ അഞ്ച് അധ്യാപകരെയും കൂടെ ഓര്‍ക്കുന്നു…

LIVE NEWS - ONLINE

  • 1
    54 mins ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 2
    4 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 3
    4 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 4
    6 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 5
    6 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 6
    6 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 7
    7 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 8
    8 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    9 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി