Saturday, January 19th, 2019

എ റിയല്‍ ബട്‌ലര്‍

ജയ്പുര്‍: ജോസ് ബട്‌ലറിന്റെ പോരാട്ട മികവ് ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജീവന്‍ നിലനിര്‍ത്തി. നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി. തുടര്‍ച്ചയായ നാലാം അര്‍ധസെഞ്ചുറിയാണ് ബട്‌ലര്‍ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ കുറിച്ചത്. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: 176/4, രാജസ്ഥാന്‍ റോയല്‍സ്: 177/6(19.5). അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 12 റണ്‍സ് അടിച്ചുകൂട്ടി ബട്‌ലര്‍ ഒരു പന്തുശേഷിക്കെ രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. 60 പന്തില്‍ 95 റണ്‍സുമായി ബട്‌ലര്‍ പുറത്താകാതെനിന്നു. 11 ബൗണ്ടറികളും … Continue reading "എ റിയല്‍ ബട്‌ലര്‍"

Published On:May 12, 2018 | 9:05 am

ജയ്പുര്‍: ജോസ് ബട്‌ലറിന്റെ പോരാട്ട മികവ് ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജീവന്‍ നിലനിര്‍ത്തി. നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി. തുടര്‍ച്ചയായ നാലാം അര്‍ധസെഞ്ചുറിയാണ് ബട്‌ലര്‍ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ കുറിച്ചത്. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: 176/4, രാജസ്ഥാന്‍ റോയല്‍സ്: 177/6(19.5).
അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 12 റണ്‍സ് അടിച്ചുകൂട്ടി ബട്‌ലര്‍ ഒരു പന്തുശേഷിക്കെ രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. 60 പന്തില്‍ 95 റണ്‍സുമായി ബട്‌ലര്‍ പുറത്താകാതെനിന്നു. 11 ബൗണ്ടറികളും രണ്ടു സിക്‌സറും ബട്‌ലര്‍ പറത്തി. സഞ്ജു സാംസണ്‍(22), സ്റ്റ്യുവര്‍ട്ട് ബിന്നി(21) എന്നിവര്‍ ബട്‌ലര്‍ക്കു പിന്തുണ നല്‍കി. 67, 51, 82, 95* എന്നിങ്ങനെയാണ് ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയശേഷം ബട്‌ലറുടെ പ്രകടനം.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. അര്‍ധസെഞ്ചുറി നേടിയ സുരേഷ് റെയ്‌ന(35 പന്തില്‍ 52)യുടെ പ്രകടനമാണ് ചെന്നൈക്കു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ബാറ്റിംഗ് ആരംഭിച്ച ചെന്നൈക്ക് സ്‌കോര്‍ 19ല്‍ ഇന്‍ഫോം ബാറ്റ്‌സ്മാന്‍ അന്പാട്ടി റായിഡുവിനെ നഷ്ടപ്പെട്ടു. ഇതിനുശേഷം ഒത്തുചേര്‍ന്ന റെയ്‌നഷെയ്ന്‍ വാട്‌സണ്‍(31 പന്തില്‍ 39) കൂട്ടുകെട്ട് 86 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. ഇരുവരും പുറത്തായതോടെ ചെന്നൈയുടെ സ്‌കോറിംഗ് റേറ്റ് കുറഞ്ഞു.
സാം ബില്ലിംഗ്‌സ് 22 പന്തില്‍ 27 റണ്‍സ് നേടി റണ്ണൗട്ടായി. 23 പന്തില്‍ 33 റണ്‍സുമായി എം.എസ്.ധോണിയും ഒരു റണ്‍സുമായി ബ്രാവോയും പുറത്താകാതെനിന്നു. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ രണ്ടു വിക്കറ്റ് നേടി. മത്സരം പരാജയപ്പെട്ടാല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിക്കുമെന്ന അവസ്ഥയിലാണ് രാജസ്ഥാന്‍ ചെന്നൈയിയെ നേരിടാനിറങ്ങിയത്.

 

LIVE NEWS - ONLINE

  • 1
    49 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    2 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു