Monday, September 24th, 2018

യുആര്‍ അനന്തമൂര്‍ത്തിയ്ക്ക് അന്ത്യാഞ്ജലി, സംസ്‌കാരം ഇന്ന്

          ബംഗലൂരു: വെള്ളിയാഴ്ച അന്തരിച്ച കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും എം ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന യു ആര്‍ അനന്തമൂര്‍ത്തിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ ബംഗലുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി കര്‍ണാടകയില്‍ സര്‍ക്കാര്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. എംജി സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വൃക്കകളുടെ … Continue reading "യുആര്‍ അനന്തമൂര്‍ത്തിയ്ക്ക് അന്ത്യാഞ്ജലി, സംസ്‌കാരം ഇന്ന്"

Published On:Aug 23, 2014 | 11:38 am

U R Ananthamurthy Full

 

 

 

 

 
ബംഗലൂരു: വെള്ളിയാഴ്ച അന്തരിച്ച കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും എം ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന യു ആര്‍ അനന്തമൂര്‍ത്തിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ ബംഗലുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി കര്‍ണാടകയില്‍ സര്‍ക്കാര്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. എംജി സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഇദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഡയാലിസിസ് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കന്നഡ സാഹിത്യത്തിലെ കുലപതിയായ അനന്തമൂര്‍ത്തി 1970ല്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് പ്രൊഫസറായാണ് ജോലി ആരംഭിച്ചത്. 1987ല്‍ കേരളാ സര്‍വ്വ കലാശാലയുടെ വി സിയായി ചുമതല വഹിച്ചിട്ടുണ്ട്. കേരളവുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഡോ. യു ആര്‍ അനന്തമൂര്‍ത്തി സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയെക്കുറിച്ച് ആഴത്തില്‍ പഠിച്ച് വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലൂടെയും ശ്രദ്ധേയനായിരുന്നു. 1994ല്‍ രാജ്യം അദ്ദേഹത്തെ ജ്ഞാനപീഠ പുരസ്‌കാരം നല്‍കി ആദരിച്ചു. 1998ല്‍ പത്മവിഭൂഷനും 2011ല്‍ ദ ഹിന്ദു ലിറ്റററി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2012ല്‍ യൂണിവേഴ്‌സിറ്റി ഓഫ് കല്‍ക്കത്ത അദ്ദേഹത്തിന് ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. അനന്തമൂര്‍ത്തിയുടെ പ്രശസ്ത നോവലായ ‘ഭാരതിപുര’ 2012ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരത്തിന്റെ പട്ടികയിലും 2013ലെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന്റെ പട്ടികയിലും ഉള്‍പ്പെട്ടിരുന്നു. ‘ സംസ്‌കാര ‘, ‘ അവസ്ഥ ‘ തുടങ്ങിയ നോവലുകളും എട്ടോളം ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും ഒരു നാടകവും, ലേഖന സമാഹാരങ്ങളും അനന്തമൂര്‍ത്തിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    2 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    3 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    4 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    5 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    5 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    7 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി