Tuesday, July 16th, 2019

കായികപരിശീലകന്‍ എ കെ കുട്ടി അന്തരിച്ചു

പാലക്കാട്: രാജ്യം ദ്രോണാചാര്യ നല്‍കി ആദരിച്ച കായിക പരിശീലകന്‍ എ.കെ. കുട്ടി  ( കണ്ണന്‍കുട്ടി 75) അന്തരിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ 3.30 ന് പാലക്കാട് കല്ലപുള്ളിയിലെ പ്രിയദര്‍ശിനി നഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. എര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന എ.കെ. കുട്ടി പിന്നീട് സ്‌പോര്‍ട് കൗണ്‍സിലിന്റെയും പാലക്കാട് മേഴ്‌സികോളേജിന്റെയും കായിക പരിശീലകനായി. എം.ഡി. വത്സമ്മ, മേഴ്‌സിക്കുട്ടന്‍ തുടങ്ങി അത്‌ലറ്റിക്‌സില്‍ നേട്ടം കൊയ്ത ഏറെ താരങ്ങളുടെ പരിശീലകനായിരുന്നു അദ്ദേഹം. റയില്‍വേയ്ക്കുവേണ്ടിയും അദ്ദേഹം പരിശീലകന്റെ കുപ്പായമണിഞ്ഞു. 14 വര്‍ഷത്തിലേറെയായി കായികലോകത്തിന് സുവര്‍ണസംഭാവനകള്‍ നല്‍കിയ അദ്ദേഹത്തെ … Continue reading "കായികപരിശീലകന്‍ എ കെ കുട്ടി അന്തരിച്ചു"

Published On:Sep 25, 2013 | 6:48 pm

പാലക്കാട്: രാജ്യം ദ്രോണാചാര്യ നല്‍കി ആദരിച്ച കായിക പരിശീലകന്‍ എ.കെ. കുട്ടി  ( കണ്ണന്‍കുട്ടി 75) അന്തരിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ 3.30 ന് പാലക്കാട് കല്ലപുള്ളിയിലെ പ്രിയദര്‍ശിനി നഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. എര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന എ.കെ. കുട്ടി പിന്നീട് സ്‌പോര്‍ട് കൗണ്‍സിലിന്റെയും പാലക്കാട് മേഴ്‌സികോളേജിന്റെയും കായിക പരിശീലകനായി. എം.ഡി. വത്സമ്മ, മേഴ്‌സിക്കുട്ടന്‍ തുടങ്ങി അത്‌ലറ്റിക്‌സില്‍ നേട്ടം കൊയ്ത ഏറെ താരങ്ങളുടെ പരിശീലകനായിരുന്നു അദ്ദേഹം. റയില്‍വേയ്ക്കുവേണ്ടിയും അദ്ദേഹം പരിശീലകന്റെ കുപ്പായമണിഞ്ഞു. 14 വര്‍ഷത്തിലേറെയായി കായികലോകത്തിന് സുവര്‍ണസംഭാവനകള്‍ നല്‍കിയ അദ്ദേഹത്തെ അധികൃതര്‍ അവഗണിക്കുന്നതായി ഏറെക്കാലം പരാതി ഉയര്‍ന്നശേഷമായിരുന്നു 2010 ല്‍ രാജ്യം ദ്രോണാചാര്യ നല്‍കി അദ്ദേഹത്തെ ആദരിച്ചത്. വൈകീട്ട് നാലരയ്ക്ക് പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ധോണി വിരമിക്കുമോ ?

  • 2
    2 hours ago

    കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

  • 3
    2 hours ago

    കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

  • 4
    2 hours ago

    അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു

  • 5
    2 hours ago

    തീര്‍ഥാടകര്‍ക്ക് 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യും: സൗദി

  • 6
    2 hours ago

    പൂജാ സൗന്ദര്യത്തിന്റെ രഹസ്യം

  • 7
    16 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 8
    16 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 9
    19 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി