കേരളീയരില്‍ 97 ശതമാനവും മാംസാഹാരികള്‍

Published:June 13, 2016

 

Non Veg Food Full

 

 

 

 
രാജ്യത്ത് ഏറ്റവുമധികം മാംസാഹാരികള്‍ തെലുങ്കാനയില്‍. സംസ്ഥാനത്തെ 99 ശതമാനം ആളുകളും മാംസാഹാരം കഴിക്കുന്നവരെന്നും റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ബേസ് ലൈന്‍ സര്‍വേയിലാണ് രാജ്യത്തെ മാംസാഹാര ഉപഭോഗം സംബന്ധിക്കുന്ന വിവരങ്ങളുള്ളത്. കേരളം പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
തെലുങ്കാനക്ക് പുറമെ പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഒറീസ, കേരളം എന്നീ സംസ്ഥാനങ്ങളാണുള്ളത്. കേരളത്തില്‍ 97 ശതമാനം പേരും മാംസാഹാരം ഉപയോഗിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 97.4 ശതമാനം പേര്‍ സ്ത്രീകളും 96.6 ശതമാനം പുരുഷന്മാരുമാണ്.
രാജസ്ഥാനാണ് സസ്യാഹരികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ വെറും 25 ശതമാനം ആളുകള്‍ മാത്രമാണ് മാംസാഹാരം കഴിക്കുന്നത്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് തൊട്ടുപിന്നില്‍.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ രാജ്യത്ത് മാംസാഹാരം കഴിക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നതായും സര്‍വെ വ്യക്തമാക്കുന്നു. 2004ല്‍ 75 ശതമാനം പേരാണ് മാംസാഹാരം കഴിച്ചിരുന്നതെങ്കില്‍ 2014ല്‍ ഇതു 71 ശതമാനമായി കുറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.