Friday, September 21st, 2018

87 കാരിയെ 92 കാരന്‍ തലക്കടിച്ച് കൊന്ന് മൃതദേഹം കത്തിച്ചു

കലഹം പതിവായതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ മൃതദേഹം ഷെഡ്ഡില്‍ ഇട്ട് കത്തിച്ചു കളയുകയായിരുന്നു.

Published On:Aug 31, 2018 | 8:03 am

തൃശൂര്‍: 87 കാരിയായ ഭാര്യയെ 92 കാരനായ ഭര്‍ത്താവ് തലക്കടിച്ച് കൊന്നു. കലഹം പതിവായതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ മൃതദേഹം ഷെഡ്ഡില്‍ ഇട്ട് കത്തിച്ചു കളയുകയായിരുന്നു. അമ്മയെ നാല് ദിവസമായി കാണാതായതിനെ തുടര്‍ന്ന് മകള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. 28 ന് മകളും കുടുംബവും ചേര്‍ന്ന് അമ്മയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം തുടങ്ങിയ പോലീസ് വീട്ടില്‍ എത്തി പരിശോധന നടത്തി. പരിശോധനയില്‍ വീട്ടിലെ കിടപ്പുമുറി അലങ്കോലമായി കിടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു. കൂടുതല്‍ പരിശോധിച്ചതോടെ മുറിക്കകത്ത് രക്തക്കറയും കണ്ടെത്തി. ചോദ്യം ചെയ്തു
തുടര്‍ന്ന് ചെറിക്കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭാര്യയുമായി ചെറുകുട്ടി മിക്കപ്പോഴും വഴക്കിടാറുണ്ടായിരുന്നത്രേ. നാലു ദിവസം മുന്‍പ് വഴക്കടിച്ചപ്പോള്‍ ചെറുകുട്ടി വടി കൊണ്ട് കൊച്ചു ത്രേസ്യയുടെ തലക്കടിച്ചു. മരിച്ചെന്ന് മനസിലായതോടെ മുണ്ടില്‍ പൊതിഞ്ഞ് മുകളിലെ നിലയില്‍ നിന്ന് ഗോവേണിപ്പടിയിലൂടെ മൃതദേഹം വലിച്ച് താഴെയിറക്കി ഷെഡില്‍ കൊണ്ടിട്ടു. എന്നിട്ട് അവിടുന്ന് തന്നെ കത്തിച്ചു. വീടിന് പുറകിലുള്ള ഷെഡ് പരിശോധിച്ചപ്പോള്‍ മൃതദേഹം കത്തിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. കൂടുതല്‍ പരിശോധനയില്‍ തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി. പെട്രോള്‍ ഒഴിച്ചാകാം മൃതദേഹം കത്തിച്ചതെന്നാണ് പോലീസ് നിഗമനം. ഗോവേണിപ്പടിയില്‍ വീണ രക്തത്തുള്ളികള്‍ ചെറികുട്ടി തുടച്ചുകളയാന്‍ ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദരും തെളിവെടുപ്പ് നടത്തി.

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    15 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    15 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    17 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    18 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    19 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    19 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    19 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല