Monday, November 19th, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 700 കോടി കവിഞ്ഞു

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സമൂഹമാകെ ഏറ്റെടുക്കുകയും കൂടി ചെയ്തതോടെ ദുരിതാശ്വാസ നിധി ഇനിയും കൂടുമെന്നാണ് സൂചന.

Published On:Aug 28, 2018 | 8:50 am

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സര്‍വകാല റെക്കോര്‍ഡിലേക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ച വൈകിട്ട് ഏഴുവരെ സംഭാവന ലഭിച്ചത് 713.92 കോടി രൂപ. ബാങ്ക് അവധി ആയിരുന്നതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസമായെത്തിയ പണത്തിന്റെ കണക്കുകള്‍ ബുധനാഴ്ച മാത്രമെ ലഭ്യമാകൂ. ഇതുകൂടി ചേരുന്നതോടെ ദുരിതാശ്വാസ നിധി ആയിരം കോടിയെത്തുമെന്നാണ് ധനവകുപ്പിന്റെ കണക്ക്. ഓഗസ്റ്റ് ഒമ്പതിനാണ് കാലവര്‍ഷം സംസ്ഥാനമെങ്ങും ദുരന്തം വിതച്ചതിനെ തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുവാന്‍ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഓഗസ്റ്റ് 15,16 തീയതികളിലെ മഹാപ്രളയത്തിന് ശേഷമാണ് ദുരിതാശ്വാസ നിധിയിലേക്കുളള പണത്തിന്റെ വരവ് വര്‍ദ്ധിച്ചത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സമൂഹമാകെ ഏറ്റെടുക്കുകയും കൂടി ചെയ്തതോടെ ദുരിതാശ്വാസ നിധി ഇനിയും കൂടുമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    3 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    6 hours ago

    ശബരിമല കത്തിക്കരുത്

  • 3
    6 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    8 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    8 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    8 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    9 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള