Saturday, January 19th, 2019

തടി കുറയ്ക്കണോ? 7 ഗ്ലാസ് ചൂടു വെള്ളം കുടിച്ചാല്‍ മതി!

7 ഗ്ലാസ് വെള്ളം പ്രത്യേക രീതിയില്‍ ഉപയോഗിക്കാം. 15-20 ദിവസം വരെ ഇത് കൃത്യമായി ചെയ്താലേ ഗുണം ലഭിക്കൂ

Published On:Jan 4, 2019 | 9:18 am

ജീവിത രീതിയും, വ്യായാമക്കുറവും, ഭക്ഷണരീതിയും പലരേയും അമിതവണ്ണത്തിന് കാരണമാക്കുന്നു. തടി കൂടിയാല്‍ പിന്നെ കുറയ്ക്കാനുള്ള പരിശ്രമത്തിലായിരിക്കും. പട്ടിണി കിടന്നും, ഭക്ഷണത്തിന്റെ അളവ് കുറച്ചും പല ശ്രമങ്ങളും നടത്തുന്നു. എന്നാല്‍, വ്യായാമവും ഭക്ഷണ നിയന്ത്രണവും അല്ലാതെ തടി കുറക്കാന്‍ നമുക്ക് സാധിക്കും. അതും ചൂടുവെള്ളം ഉപയോഗിച്ച്. വെള്ളം ഉപയോഗിച്ചും തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സാധിയ്ക്കും. 7 ഗ്ലാസ് ചൂടുവെളളം ഒരു പ്രത്യേക രീതിയില്‍ കുടിച്ചാല്‍ മതി. ഹോട്ട് വാട്ടര്‍ തെറാപ്പി എന്നാണ് ഇത് അറിയപ്പെടുന്നത്.
ഹോട്ട് വാട്ടര്‍ തെറാപ്പി
7 ഗ്ലാസ് വെള്ളം പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നതാണ് ഹോട്ട് വാട്ടര്‍ തെറാപ്പി. ഇതിന്റെ ഗുണം ഒന്നു രണ്ടു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ ലഭിയ്ക്കില്ല. 15-20 ദിവസം വരെ ഇത് കൃത്യമായി ചെയ്താലേ ഗുണം ലഭിയ്ക്കൂ. ഇതെക്കുറിച്ചു കൂടുതലറിയൂ.
ഗ്ലാസ് 1: രാവിലെ വെറും വയറ്റിലാണ് ആദ്യം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കേണ്ടത്. ഈ ചൂട് വെള്ളത്തില്‍ 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും 1 ടേബിള്‍ സ്പൂണ്‍ തേനും മിക്‌സ് ചെയ്തു കുടിക്കുക. വെള്ളം കുടിച്ചാല്‍ 30 മിനിറ്റ് കഴിഞ്ഞു മാത്രമേ മറ്റു ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടുള്ളു.
ഗ്ലാസ് 2: പ്രഭാത ഭക്ഷണം കഴിക്കുന്നതിന് മുന്‍പാണ് രണ്ടാമത്തെ ഗ്ലാസ് ചൂട് വെള്ളം കുടിക്കേണ്ടത്. 1 ഗ്ലാസ് ചൂട് വെള്ളം കുടിച്ചാല്‍ പിന്നെ 30 മിനിറ്റ് കഴിഞ്ഞു മാത്രമേ ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ പാടുള്ളു.
ഗ്ലാസ് 3: പ്രഭാത ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞു വേണം അടുത്ത ഗ്ലാസ് ചൂട് വെള്ളം കുടിക്കേണ്ടത്. അതിനു മുന്‍പ് ഭക്ഷണമോ വെള്ളമോ കുടിക്കാന്‍ പാടില്ല.
ഗ്ലാസ് 4: ഉച്ച ഭക്ഷണത്തിന് മുന്‍പാണ് നാലാമത്തെ ഗ്ലാസ് ചൂട് വെള്ളം കുടിക്കേണ്ടത്. ഇത് ഭക്ഷണത്തിനു മുക്കാല്‍ മണിക്കൂര്‍ മുന്‍പായി കുടിയ്ക്കേണ്ടതാണ്. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.
ഗ്ലാസ് 5: ഉച്ച ഭക്ഷണ ശേഷമാണ് അഞ്ചാമത്തെ ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കേണ്ടത്. ഭക്ഷണം കഴിഞ്ഞു ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് വെള്ളം കുടിക്കേണ്ടത്. ഇത് ദഹനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. അപചയ പ്രക്രിയ വര്‍ധിപ്പിക്കും.
ഗ്ലാസ് 6: രാത്രി ഭക്ഷണത്തിനു മുന്‍പാണ് ആറാമത്തെ ഗ്ലാസ് ചൂടുവെള്ളം കുടിക്കേണ്ടത്. ഇത് ഭക്ഷണത്തിനു 30 മിനിറ്റ് മുന്‍പ് ആണ് കുടിക്കേണ്ടത്.
ഗ്ലാസ് 7: അവസാനത്തെ ഗ്ലാസ് ചൂടുവെള്ളം ആണ് ഇത്. കിടക്കുന്നതിന് 30 മിനിറ്റ് മുന്‍പാണ് ചൂട് വെള്ളം കുടിക്കേണ്ടത്. 1 ഗ്ലാസ് ചൂടുവെള്ളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരു മിക്‌സ് ചെയ്താണ് കുടിക്കേണ്ടത്.

LIVE NEWS - ONLINE

  • 1
    28 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു