Saturday, January 20th, 2018

ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച കുട്ടികളുടെ എണ്ണം 63 ആയി

സംഭവത്തിന് കാരണം സര്‍ക്കാറിന്റെ അനാസ്ഥയാണെന്നും യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Published On:Aug 12, 2017 | 11:38 am

ലഖ്‌നൊ: ഖരക്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ട കുട്ടികളുടെ എണ്ണം 63 ആയി. കഴിഞ്ഞ ദിവസം രണ്ട് ദിവസത്തിനിടെ മുപ്പത് കുട്ടികള്‍ മരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മൂന്ന് കുട്ടികള്‍ കൂടി മരണപ്പെട്ടത്. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മരണപ്പെട്ട കുട്ടികളുടെ എണ്ണം 63 ആയി. ആശുപത്രി കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിവെച്ചതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും ഓക്‌സിജന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ കമ്പനിക്കയച്ച രണ്ട് കത്തുകള്‍ പുറത്തു വന്നിട്ടുണ്ട്. എഴുപത് ലക്ഷത്തോളം രൂപയാണ് കമ്പനിക്ക് നല്‍കാനുള്ള കുടിശ്ശികയത്രെ. നവജാതശിശുക്കളുടെ വാര്‍ഡിലും മസ്തിഷ്‌ക സംബന്ധമായ അസുഖം ബാധിച്ചവരുടെ വാര്‍ഡിലുമാണ് മരണം നടന്നിട്ടുള്ളത്.
അതിനിടെ, സംഭവം രാഷ്ട്രീയമായി ഉപയോഗിച്ചു കൊണ്ട് ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്ന് ആശുപത്രി സന്ദര്‍ശിച്ചു. സംഭവത്തിന് കാരണം സര്‍ക്കാറിന്റെ അനാസ്ഥയാണെന്നും സ്വന്തം മണ്ഡലത്തില്‍ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

LIVE NEWS - ONLINE

  • 1
    32 mins ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 2
    2 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 3
    3 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 4
    15 hours ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 5
    16 hours ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 6
    17 hours ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 7
    20 hours ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 8
    22 hours ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

  • 9
    23 hours ago

    ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു