Thursday, April 25th, 2019

6000 കിലോ ഫോര്‍മാലിന്‍ ചേര്‍ത്ത പഴകിയ മത്സ്യം പിടിച്ചെടുത്തു

തമിഴ്‌നാട്ടില്‍ നിന്നും വടക്കന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പനക്കായി കണ്ടെയ്‌നര്‍ ലോറിയിലാണ് മത്സ്യം കൊണ്ടുവന്നത്.

Published On:Jul 20, 2018 | 1:11 pm

കോഴിക്കോട്: വടകരയില്‍ നിന്നും 6000 കിലോ ഫോര്‍മാലിന്‍ ചേര്‍ത്ത പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്നമത്സ്യത്തിലാണ് പഴകിയ മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കോഴിക്കോട് മാര്‍ക്കറ്റില്‍ എത്തിച്ച മത്സ്യം കണ്ണൂരിലേക്ക് കൊണ്ടുപോകുകയും എന്നാല്‍ പഴകിയ മത്സ്യമായതിനാല്‍ തിരികെ അയക്കുകയായിരുന്നു. വടക്കന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പനക്കായി കണ്ടെയ്‌നര്‍ ലോറിയിലാണ് മത്സ്യം കൊണ്ടുവന്നത്. കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ വാഹനം തകരാറിലാകുകയും വാഹനത്തില്‍ നിന്നും രൂക്ഷ ഗന്ധം വമിക്കുകയും ചെയ്ത സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ പുതുപ്പണത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് മത്സ്യം കണ്ടെത്തിയത്. രാവിലെ പത്തോടെയാണ് പരിശോധന തുടങ്ങിയത്. പിന്നീട്, ഭക്ഷ്യസിരക്ഷാ വകുപ്പിന്റെ പ്രാഥമിക പരിശോധനയിലാണ് പഴകിയ മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതായി കണ്ടെത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ ദുര്‍ഗന്ധം വമിച്ച മത്സ്യം കണ്ടതോടെ വിവരം ഭക്ഷ്യസുരക്ഷ വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ ചേര്‍ത്ത മീനാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് വ്യക്തമായത്. പിടിച്ചെടുത്ത മീന്‍ നശിപ്പിച്ച് കളയുമെന്ന് അധികൃതര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    3 mins ago

    കാശ്മീരിലെ അനന്ത്‌നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

  • 2
    12 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 3
    13 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 4
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 5
    16 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 6
    18 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 7
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 8
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 9
    21 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍