Friday, July 20th, 2018

വരുന്നു 5 ജി സാങ്കേതിക വിദ്യ

വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ തുടങ്ങിയവര്‍ 5 ജി സാങ്കേതിക വിദ്യയിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്.

Published On:Oct 10, 2017 | 9:05 am

ടെലികോം രംഗത്ത് എന്നും മത്സരങ്ങളാണ്. കിടിലന്‍ ഓഫറുകള്‍ മുന്നോട്ട് വച്ച് എല്ലാ കമ്പനികളും ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. ഒരുപാട് ഓഫറുകളുമായി ജിയോ രംഗത്തു വന്നതു മുതല്‍, മറ്റ് കമ്പനികള്‍ അതിനെ കടത്തി വെട്ടാനുള്ള തിരക്കിലായിരുന്നു. ഇപ്പോളിതാ മറ്റൊരു വാര്‍ത്ത കൂടി 5ജി സാങ്കേതിക വിദ്യകൂടി വരുന്നു.
രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ തുടങ്ങിയവര്‍ 5 ജി സാങ്കേതിക വിദ്യയിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്. അതിന് മുന്നോടിയായി വമ്പന്‍ മിമോ സാങ്കേതികവിദ്യ (MIMO- മള്‍ടിപ്പിള്‍ ഇന്‍പുട്ട് മള്‍ടിപ്പിള്‍ ഔട്ട്പുട്ട് ) അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ഒന്നിലധികം ട്രാന്‍സ്മിറ്ററുകള്‍ വഴി ഒരേസമയം കൂടുതല്‍ ഡാറ്റ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് മിമോ. മിമോ സാങ്കേതിക വിദ്യയുടെ പരീക്ഷണം തങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി വൊഡാഫോണ്‍ ഇന്ത്യ ടെക്നോളജി ഡയറക്ടര്‍ വിശാന്ത് വോറ പറഞ്ഞു. ജിയോയും ഇത് ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

 

LIVE NEWS - ONLINE

  • 1
    3 mins ago

    മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി

  • 2
    7 mins ago

    മാരുതി സുസുക്കി ആള്‍ട്ടോയുടെ ടാക്സി പതിപ്പ് ഉടന്‍ വരും

  • 3
    9 mins ago

    ലോക്‌സഭയില്‍ ബല പരീക്ഷണം

  • 4
    37 mins ago

    മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

  • 5
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 6
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 7
    2 hours ago

    റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

  • 8
    2 hours ago

    ഹോക്കിയില്‍ ഇന്ത്യക്ക് ജയം

  • 9
    2 hours ago

    സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു