Thursday, October 18th, 2018

മന്ത്രിമാര്‍ ആഴ്ചയില്‍ 5 ദിവസം തലസ്ഥാനത്ത് വേണം: മുഖ്യമന്ത്രി

തിരു: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദേശം. ആഴ്ചയില്‍ അഞ്ചുദിവസവും തലസ്ഥാനത്ത് ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സമീപകാലത്ത് ഇതില്‍ വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതാണ് കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെ തുടര്‍ന്ന് മന്ത്രിസഭായോഗം കൂടാനാകാതെ പോയതിന് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിന് മുമ്പാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. സര്‍ക്കാര്‍ തുടക്കത്തില്‍ എടുത്ത തീരുമാനം ആദ്യ വര്‍ഷം വളരെ കൃത്യമായി തന്നെ … Continue reading "മന്ത്രിമാര്‍ ആഴ്ചയില്‍ 5 ദിവസം തലസ്ഥാനത്ത് വേണം: മുഖ്യമന്ത്രി"

Published On:Feb 12, 2018 | 11:28 am

തിരു: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദേശം. ആഴ്ചയില്‍ അഞ്ചുദിവസവും തലസ്ഥാനത്ത് ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സമീപകാലത്ത് ഇതില്‍ വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതാണ് കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെ തുടര്‍ന്ന് മന്ത്രിസഭായോഗം കൂടാനാകാതെ പോയതിന് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിസഭായോഗത്തിന് മുമ്പാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. സര്‍ക്കാര്‍ തുടക്കത്തില്‍ എടുത്ത തീരുമാനം ആദ്യ വര്‍ഷം വളരെ കൃത്യമായി തന്നെ നടന്നു. എന്നാല്‍ രണ്ടാം വര്‍ഷം മുതല്‍ ഇതില്‍ അലംഭാവം കാണാന്‍ തുടങ്ങി. ഇതാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം കൂടാനാകാതെ പോയതിന് കാരണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഓര്‍ഡിനന്‍സുകളുടെ കാലാവധി പുതുക്കുക ലക്ഷ്യമിട്ട് വെള്ളിയാഴ്ച വിളിച്ച പ്രത്യേക മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി അടക്കം ആറു മന്ത്രിമാര്‍ മാത്രമാണ് എത്തിയത്. ഇതേതുടര്‍ന്ന് ക്വാറം തികയാത്തതിനാല്‍ മന്ത്രിസഭായോഗം ചേര്‍ന്നിരുന്നില്ല. 19 അംഗ മന്ത്രിസഭയില്‍ 13 പേരാണ് യോഗത്തിനെത്താതിരുന്നത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന പതിവ് മന്ത്രിസഭായോഗത്തിലാണ്, ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരാമെന്ന നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. അപ്പോള്‍ ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ സി പി ഐ മന്ത്രിമാര്‍ക്ക് വെള്ളിയാഴ്ചത്തെ പ്രത്യേകമന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന കാര്യം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ ചുമതലയില്‍പ്പെടുത്തി.
അതിനിടെ മറ്റു ചില മന്ത്രിമാരും വെള്ളിയാഴ്ച ചില പരിപാടികള്‍ ഉള്ള കാര്യം അറിയിച്ചു. തുടര്‍ന്ന് ഒഴിവാക്കാനാകാത്ത പരിപാടികള്‍ ഉള്ളവര്‍ ഒഴിച്ച് ബാക്കി മന്ത്രിമാര്‍ വെള്ളിയാഴ്ച യോഗം ചേരാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഈ നിര്‍ദേശം മറയാക്കി 13 മന്ത്രിമാരും മന്ത്രിസഭായോഗത്തിന് എത്താതിരിക്കുകയായിരുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് ഇടയാക്കിയത്.
10 ഓര്‍ഡിനന്‍സുകളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍, ഇവയുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    10 hours ago

    ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമമുണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലോക്നാഥ് ബെഹ്റ

  • 2
    12 hours ago

    ശബരിമല കര്‍മസമിതിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

  • 3
    13 hours ago

    ശബരിമലയില്‍ നാളെ നിരോധനാജ്ഞ

  • 4
    16 hours ago

    നിലക്കലില്‍ സംഘര്‍ഷം; കല്ലേറ്, പോലീസ് ലാത്തിവീശി

  • 5
    17 hours ago

    പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്ത് നീക്കി; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

  • 6
    18 hours ago

    നാഥനില്ലാ സമരത്തിന് ആളെകൂട്ടേണ്ട ബാധ്യത യോഗത്തിനില്ല: വെള്ളാപ്പള്ളി

  • 7
    20 hours ago

    ശബരിമല: സുഗമമായ ദര്‍ശനത്തിന് സൗകര്യമൊരുക്കണം

  • 8
    20 hours ago

    പമ്പയില്‍ സംഘര്‍ഷം

  • 9
    22 hours ago

    സന്നിധാനത്തെത്തിയ ആരോഗ്യവകുപ്പ് വനിതാ ഉദ്യോഗസ്ഥരെ പരിശോധിച്ചു