Monday, February 18th, 2019

ഇനി വായൂ ബൈക്കും

          കാണ്‍പൂര്‍ : ഇനി വായു ഉപയോഗിച്ച് ഓടുന്ന ബൈക്കും. യു.പിയിലെ രണ്ട് പ്രഫസര്‍മാര്‍ ചേര്‍ന്നാണ് വായു ബൈക്ക് വികസിപ്പിച്ചത്. ലക്‌നൗവിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സയന്‍സസിലെ പ്രഫസറായ ഭരത് സിങ്ങിന്റെ ബുദ്ധിയില്‍ ഉദിച്ചതാണ് കംപ്രസ്ഡ് എയര്‍ പവേര്‍ഡ് ബൈക്ക് എന്ന ആശയം. കാണ്‍പൂരില്‍ നിന്നുള്ള പ്രഫസറായ ഓണ്‍കാര്‍ സിങ്ങുമായി ചേര്‍ന്നാണ് ഭരത് സിങ്ങ് ഇത് രൂപപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മുമ്പാകെ പുതിയ മോഡല്‍ … Continue reading "ഇനി വായൂ ബൈക്കും"

Published On:Mar 31, 2014 | 1:30 pm

Lucknow Air O Bike Full

 

 

 

 

 

കാണ്‍പൂര്‍ : ഇനി വായു ഉപയോഗിച്ച് ഓടുന്ന ബൈക്കും. യു.പിയിലെ രണ്ട് പ്രഫസര്‍മാര്‍ ചേര്‍ന്നാണ് വായു ബൈക്ക് വികസിപ്പിച്ചത്. ലക്‌നൗവിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സയന്‍സസിലെ പ്രഫസറായ ഭരത് സിങ്ങിന്റെ ബുദ്ധിയില്‍ ഉദിച്ചതാണ് കംപ്രസ്ഡ് എയര്‍ പവേര്‍ഡ് ബൈക്ക് എന്ന ആശയം.
കാണ്‍പൂരില്‍ നിന്നുള്ള പ്രഫസറായ ഓണ്‍കാര്‍ സിങ്ങുമായി ചേര്‍ന്നാണ് ഭരത് സിങ്ങ് ഇത് രൂപപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മുമ്പാകെ പുതിയ മോഡല്‍ ബൈക്ക് പ്രദര്‍ശിപ്പിച്ചിരുന്നു. നവീനമായ ഈ ആശയം ലിംക ബുക് ഓഫ് റെക്കോഡ്‌സിലും ഇടംപിടിച്ചു.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 13 ന് ഈ ബൈക്കിന് ഇന്ത്യ ഗവണ്‍മെന്റില്‍ നിന്ന് പേറ്റന്റ് ലഭിച്ചുവെന്ന് ഭരത് സിങ് പറയുന്നു. 85,000 രൂപയാണ് ഈ ബൈക്കിന്റെ ചിലവ്. കംപ്രസ്ഡ് എയറാണ് ഇന്ധനമായി ഇതില്‍ ഉപയോഗിക്കുന്നത്. ജനങ്ങള്‍ ഈ ബൈക്കിലേക്ക് മാറിയാല്‍ അനുദിനം വിലകയറിക്കൊണ്ടിരിക്കുന്ന പെട്രോളിനോ ഡീസലിനോ പണം ചിലവഴിക്കേണ്ടെന്ന് അദ്ദേഹം പറയുന്നു

LIVE NEWS - ONLINE

  • 1
    27 mins ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 2
    2 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 3
    14 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 4
    17 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 5
    22 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 6
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 8
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 9
    2 days ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു