ഒറ്റത്തവണ 5000 മാത്രം പഴയ നോട്ടുകള്‍ക്ക് വീണ്ടും നിയന്ത്രണം

Published:December 19, 2016

new-currency-and-issues-full

 

 

 
കണ്ണൂര്‍: പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ഒറ്റത്തവണ 5000 രൂപവരെയുള്ള പഴയ നോട്ടുകള്‍ മാത്രമേ നിക്ഷേപിക്കാനാവുകയുള്ളൂവെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. ഈ മാസം 30 വരെയാണ് നിയന്ത്രണം. ഇന്നുച്ചയോടെയാണ് ധനകാര്യമന്ത്രാലയത്തിന്റെ ഉത്തരവ് ബാങ്കുകളിലെത്തിയത്.
കൂടുതല്‍ നിക്ഷേപിക്കുന്നവരെ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. ഇതുവരെ നിക്ഷേപിക്കാത്തതിന് വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമാണെങ്കില്‍ പണം സ്വീകരിക്കാമെന്നും ഉത്തരവിലുണ്ട്. പഴയ നോട്ടുകളുടെ നിക്ഷേപം കൂടിവരുന്ന സാഹചര്യത്തിലാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഇന്നത്തെ ഉത്തരവ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പഴയ നോട്ടുകള്‍ പിന്‍വലിച്ച ഉടനെ തന്നെ പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് ഈമാസം അവസാനം വരെ സമയം അനുവദിച്ചിരുന്നു. കള്ളപ്പണം തടയുക എന്നതായിരുന്നു നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ കേന്ദ്രം ഉദ്ദേശിച്ചത്. എന്നാല്‍ പിന്‍വലിച്ച നോട്ടുകളുടെ ഏതാണ്ട് അടുത്തുവരുന്ന തുക ഇത്രയും ദിവസംകൊണ്ട് തന്നെ ലോകത്താകമാനം മാറ്റിയെടുത്തുകഴിഞ്ഞു. സര്‍ക്കാര്‍ ഉദ്ദേശിച്ച ഫലം നോട്ട് അസാധുവാക്കല്‍ നടപടികളിലൂടെ ഉണ്ടാകില്ലെന്ന ഉറപ്പായ സാഹചര്യത്തിലാണ് ധനകാര്യമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പുറത്തുവന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.