Saturday, January 19th, 2019

കാസര്‍കോട്ട് 5000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി

നിരോധിച്ച പാലക്കാട്ടെ അഫിയ കോക്കനട്ട് ഓയില്‍ പേര് മാറ്റി മറ്റൊരു പേരില്‍ വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിലെത്തിച്ചത്.

Published On:Jun 30, 2018 | 2:58 pm

കാസര്‍കോട്: ചെങ്കള ബേര്‍ക്കയിലെ സ്വകാര്യ വെളിച്ചെണ്ണ ഗോഡൗണില്‍ നിന്ന് 5000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി. ഭക്ഷ്യ സുരക്ഷാവിഭാഗം നടത്തിയ റെയ്ഡിലാണ് വ്യാജ വെളിച്ചെണ്ണ പിടികൂടിയത്. ചെങ്കള ബേര്‍ക്കയിലെ സന ട്രേഡേഴ്‌സ് എന്ന സ്വകാര്യ ഗോഡൗണിലാണ് റെയ്ഡ് നടന്നത്. ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ സിഎ ജനാര്‍ദ്ദനന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ നിത്യ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത്. നിരോധിച്ച പാലക്കാട്ടെ അഫിയ കോക്കനട്ട് ഓയില്‍ പേര് മാറ്റി മറ്റൊരു പേരില്‍ വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിലെത്തിച്ചത്. ബേര്‍ക്കയിലെ മുഹമ്മദ് നവാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സന ട്രേഡേഴ്‌സ് പ്രവര്‍ത്തിച്ചിരുന്നത്. 80 ശതമാനം സസ്യ എണ്ണയും ബാക്കി വെളിച്ചെണ്ണയും ചേര്‍ത്താണ് വ്യാജ വെളിച്ചെണ്ണ പാക്കറ്റുകളിലാക്കി വിപണിയിലെത്തിച്ചിരന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

 

LIVE NEWS - ONLINE

  • 1
    51 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    4 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    5 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    5 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    5 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    7 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്