Saturday, September 22nd, 2018

5000 കോടിയുടെ കിട്ടാക്കടം പിടിച്ചെടുക്കാന്‍ നീക്കം തുടങ്ങി

      ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ആകെ കിട്ടാക്കടത്തിന്റ 25ശതമാനം തിരിച്ചു പിടിക്കാനുള്ള നടപടി ആര്‍ ബി ഐ തുടങ്ങി. 5000കോടി രൂപയിലേറെ വായ്പയെടുത്ത് കുടിശ്ശികയായ 12 അക്കൗണ്ടുകള്‍ ആര്‍ ബി ഐ തിരിച്ചറിഞ്ഞു. എന്നാല്‍ ഈ കമ്പനികളുടെയോ ലോണ്‍ നല്‍കിയ ബാങ്കുകളുടെയോ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എട്ടു ലക്ഷം കോടി രൂപയാണ് രാജ്യത്തെ ബാങ്കുകളിലെ ആകെ കിട്ടാക്കടം. കുടിശ്ശിക തിരിച്ചു പിടിക്കാന്‍ ഒരു മാസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ആര്‍ ബി ഐക്ക് കൂടുതല്‍ അധികാരം … Continue reading "5000 കോടിയുടെ കിട്ടാക്കടം പിടിച്ചെടുക്കാന്‍ നീക്കം തുടങ്ങി"

Published On:Jun 14, 2017 | 11:20 am

RBI Full Image

 

 

 
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ആകെ കിട്ടാക്കടത്തിന്റ 25ശതമാനം തിരിച്ചു പിടിക്കാനുള്ള നടപടി ആര്‍ ബി ഐ തുടങ്ങി. 5000കോടി രൂപയിലേറെ വായ്പയെടുത്ത് കുടിശ്ശികയായ 12 അക്കൗണ്ടുകള്‍ ആര്‍ ബി ഐ തിരിച്ചറിഞ്ഞു. എന്നാല്‍ ഈ കമ്പനികളുടെയോ ലോണ്‍ നല്‍കിയ ബാങ്കുകളുടെയോ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എട്ടു ലക്ഷം കോടി രൂപയാണ് രാജ്യത്തെ ബാങ്കുകളിലെ ആകെ കിട്ടാക്കടം.
കുടിശ്ശിക തിരിച്ചു പിടിക്കാന്‍ ഒരു മാസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ആര്‍ ബി ഐക്ക് കൂടുതല്‍ അധികാരം നല്‍കിയിരുന്നു. പാപ്പരത്ത നിയമപ്രകാരം കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ ബി ഐയുടെ ഇന്റേണല്‍ അഡൈ്വസറി കമ്മിറ്റിയാണ് നിര്‍ദ്ദേശം നല്‍കിയത്.

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    10 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    12 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    12 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    15 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    16 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    19 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    20 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    20 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി