Friday, May 25th, 2018

പരമ്പര തേടി ഇന്ത്യ വാണ്ടറേഴ്‌സില്‍

ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഡി വില്യേഴ്‌സ് ഇന്ന് കളിക്കുന്ന കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

Published On:Feb 10, 2018 | 10:04 am

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കതിരേയുള്ള ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മത്സരവും ജയിച്ചു നില്‍ക്കുന്ന ടീം ഇന്ത്യ പരമ്പര നേട്ടത്തിന് ഒരു ജയം അകലെ. ഇന്നു നടക്കുന്ന നാലാം മത്സരം ജയിച്ചാല്‍ ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര സ്വന്തമാക്കും. ആറു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലാണ്.
2010-11ല്‍ മഹേന്ദ്ര സിംഗ് ധോണി നയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 2-1ന് മുന്നില്‍നിന്നശേഷം 3-2ന് പരമ്പര അടിയറവുവച്ചു. മൂന്നു മത്സരം ജയിച്ചു കഴിഞ്ഞ വിരാട് കോഹ്ലിയുടെ സംഘത്തിന് ഒരു ജയം മാത്രം നേടിയാല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു പരമ്പര നേട്ടം സ്വന്തമാക്കാനാകും. ആദ്യ മൂന്നു മത്സരങ്ങളിലും ആധികാരിക ജയം നേടിയ ഇന്ത്യ വാണ്ടറേഴ്‌സില്‍ ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര നേട്ടം വൈകിക്കാതിരിക്കാനാകും ഇറങ്ങുക.
പ്രധാന കളിക്കാര്‍ക്കെല്ലാം പരിക്കിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇന്നത്തെ മത്സരത്തില്‍ എ.ബി. ഡിവില്യേഴ്‌സ് ചേരുമ്പോള്‍ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഡിവില്യേഴ്‌സിന് ആദ്യ മൂന്ന് ഏകദിനത്തില്‍ കളിക്കാനായില്ല. ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഡി വില്യേഴ്‌സ് ഇന്ന് കളിക്കുന്ന കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    2 mins ago

    തട്ടിപ്പ് കേസില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം വിധി; പ്രതികളെ വെറുതെവിട്ടു

  • 2
    4 mins ago

    ഭര്‍തൃമതിയെ മയക്കി കിടത്തി പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്

  • 3
    8 mins ago

    ഹൈക്കോടതി നടപടികളില്‍ അതൃപ്തി അറിയിച്ച് ജസ്റ്റിസ് കമാല്‍പാഷ

  • 4
    36 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 5
    46 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 6
    1 hour ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു

  • 7
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    1 hour ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 9
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്