Friday, November 24th, 2017

ചലച്ചിത്ര അവാര്‍ഡ് നൈറ്റ്: മധുവും ഷീലയും മുഖ്യാതിഥികള്‍

സപ്തംബര്‍ പത്തിനാണ് മുനിസിപ്പല്‍ സ്‌റ്റേഡിയം അവാര്‍ഡ് നൈറ്റിന് വേദിയാവുക.

Published On:Sep 5, 2017 | 2:50 pm

തലശേരി: നാല്‍പത്തേഴാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നൈറ്റില്‍ മലയാളികളുടെ പ്രിയങ്കരരായ താരങ്ങള്‍ കൂട്ടത്തോടെയെത്തും. വിഖ്യാതചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ ന്യൂജെന്‍ സിനിമപ്രവര്‍ത്തകര്‍ വരെയുള്ള താരങ്ങളുടെ നീണ്ട നിര അവാര്‍ഡ് നൈറ്റിന് പൊലിമപകരാനെത്തും. മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്കുള്ള ജെസി ഡാനിയല്‍ അവാര്‍ഡ് ഇത്തവണ അടൂരിനാണ് സമര്‍പ്പിക്കുന്നത്. മികച്ച സിനിമ, നടന്‍, നടി തുടങ്ങി 42 അവാര്‍ഡുകള്‍ വേറെയും. മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമര്‍പ്പിക്കും.
അവാര്‍ഡ് നൈറ്റില്‍ മധുവും ഷീലയുമാണ് മുഖ്യാതിഥികള്‍. അതിഥിയായി മഞ്ജുവാര്യരുമുണ്ട്. മലയാളചലച്ചിത്രമേഖലയുടെ അഭിമാനമായ ആദ്യകാല നടീനടന്മാര്‍, സംവിധായകര്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ഗായകര്‍, ഗാനരചയിതാക്കള്‍ തുടങ്ങി പതിമൂന്ന്‌പേരെ ആദരിക്കും. കലാവിരുന്നൊരുക്കാനും താരങ്ങളുടെ നീണ്ടനിരയുണ്ട്. നൃത്തവിരുന്നില്‍ നടീനടന്മാരായ ശോഭന, വിനീത്, ലക്ഷ്മിഗോപാലസ്വാമി, വിനീത്കുമാര്‍, റീമകല്ലിങ്കല്‍, റോമ എന്നിവരുണ്ടാവും.
എം ജയചന്ദ്രന്റെ നേതൃത്വത്തിലാണ് സംഗീതരാവ്. രമേഷ്‌നാരായണന്‍, സിത്താരകൃഷ്ണകുമാര്‍, ഗായത്രി, സുധീപ്കുമാര്‍, ബി വസന്ത, രാജലക്ഷ്മി, ശ്രേയ, മധുമതി, ജിതേഷ്‌സുന്ദരം, വി ടിമുരളി, അന്‍വര്‍സാദത്ത്, സൂരജ്‌സന്തോഷ് എന്നിവരും സംഗീതവിരുന്നിന് അതിഥികളായെത്തും. ഇതിന് പുറമെ ദേശീയചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ഉള്‍പ്പെടെ അണിനിരക്കുന്ന ഹാസ്യകലാവിരുന്നും ആസ്വാദകരുടെ മനംകവരും.
സപ്തംബര്‍ പത്തിനാണ് മുനിസിപ്പല്‍ സ്‌റ്റേഡിയം അവാര്‍ഡ് നൈറ്റിന് വേദിയാവുക. അനുബന്ധപരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. കമാനവും ബോര്‍ഡുകളുമായി ചലച്ചിത്രഅവാര്‍ഡ് നൈറ്റിന്റെ ആഘോഷത്തിലേക്ക് പൈതൃകനഗരി ഉണരുകയാണ്. ബക്രീദിനും ഓണത്തിനും പിന്നാലെയെത്തുന്ന മറ്റൊരു ഉത്സവമാവും ചലച്ചിത്ര അവാര്‍ഡ്‌സമര്‍പ്പണചടങ്ങ്. ആദ്യമായി തലശേരി ആതിഥ്യമരുളുന്ന ചലച്ചിത്രഅവാര്‍ഡ് നൈറ്റ് അവിസ്മരണീയമാക്കാനുള്ള ഒരുക്കമാണ് എങ്ങും. എട്ട് മുതല്‍ കലാപരിപാടികള്‍ തുടങ്ങും. മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ പന്തലിന്റെയുംസ്‌റ്റേജിന്റെയും നിര്‍മാണ പ്രവൃത്തി ആരംഭിച്ചു.
രാഘവീയം ഏഴിന്
തലശേരി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച് ഈണങ്ങളുടെ രാജശില്‍പി പത്മശ്രീ കെ രാഘവന്‍മാസ്റ്ററെ ടെമ്പിള്‍ഗേറ്റ് സ്‌പോര്‍ടിങ്ങ് അറീന അനുസ്മരിക്കുന്നു. സ്‌പോര്‍ടിങ്ങ് അറീനഹാളില്‍ 7ന് വൈകിട്ട് അഞ്ചിന് നടക്കുന്ന രാഘവീയം എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. വി ടി മുരളി അനുസ്മരണ പ്രഭാഷണം നടത്തും.

LIVE NEWS - ONLINE

 • 1
  5 mins ago

  ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

 • 2
  13 mins ago

  ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

 • 3
  37 mins ago

  ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

 • 4
  41 mins ago

  നാഗപൂര്‍ ടെസ്റ്റ്; ലങ്ക 77/3

 • 5
  45 mins ago

  ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

 • 6
  2 hours ago

  കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

 • 7
  2 hours ago

  ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

 • 8
  2 hours ago

  റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

 • 9
  3 hours ago

  നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍