Friday, November 16th, 2018

ഇന്‍സ്റ്റഗ്രാമിലെ താരം ഈ 42 കാരിയാണ്..!

തായ്‌വാന്‍ സ്വദേശിയായ ലൂര്‍ സൂര്‍ ഇന്റീരിയര്‍ ഡിസൈനറാണ്

Published On:Jul 3, 2018 | 3:36 pm

ഇന്‍സ്റ്റാഗ്രാമിലെ ഇപ്പോഴത്തെ താരം ലൂര്‍ സൂര്‍ എന്ന സുന്ദരിയാണ്. സൗന്ദര്യം തന്നെയാണ് ലൂര്‍ സൂറിനെ താരമാക്കുന്നതും. ഒറ്റനോട്ടത്തില്‍ 18 കാരിയെന്ന് തോന്നിക്കുന്ന ഇവരുടെ പ്രായമാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. 42 വയസ്സാണ് ലൂര്‍ സൂര്‍. ചര്‍മ്മത്തില്‍ ഒരു തരത്തിലുള്ള പാടുകളോ, ചുളിവുകളോ ഇല്ല എന്നത് ഇവരുടെ സൗന്ദര്യത്തിന്റെ പ്രത്യേകതയാണ്.
ലൂറിനോട് ചര്‍മ്മ സൗന്ദര്യത്തിന്റെ രഹസ്യം അന്വേഷിച്ചും സോഷ്യല്‍മീഡിയ ഉപയോക്താക്കളും വരുന്നുണ്ട്. എന്നാല്‍ ധാരാളം വെള്ളം കുടിക്കുകയും സൂര്യപ്രകാശത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുമാണ് താന്‍ ചെയ്യാറുള്ളതെന്ന് ലൂര്‍ പറയുന്നു. മികച്ച സംരക്ഷണം നല്‍കുന്ന സണ്‍സ്‌ക്രീനുകളും ശ്രദ്ധയോടെ ഉപയോഗിക്കും. ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്നും ലൂര്‍ പറയുന്നു. എണ്ണ കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക, വഴുവഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക, പഞ്ചസാര അധികമുള്ള പാനീയം ഒഴിവാക്കുക എന്നിവയാണ് ലൂര്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഉപദേശം. തായ്‌വാന്‍ സ്വദേശിയായ ലൂര്‍ സൂര്‍ ഇന്റീരിയര്‍ ഡിസൈനറാണ്.

LIVE NEWS - ONLINE

  • 1
    7 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    9 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    10 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    12 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    15 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    16 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    17 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    17 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    18 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം