Thursday, January 24th, 2019

ഭൂമിയില്‍ പതിക്കാനൊരു ക്ഷുദ്രഗ്രഹം

          ഭീമന്‍ ക്ഷുദ്രഗ്രഹം 2032 ല്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ . 400 മീറ്റര്‍ വലിപ്പമുള്ള ക്ഷുദ്രഗ്രഹം ( asteroid ) ഭൂമിയില്‍ പതിക്കാനെത്തുന്നു’ എന്ന വാര്‍ത്ത ശാസ്ത്ര ലോകത്ത് പരന്നിട്ടുണ്ട്. സ്വാഭാവികമായും ഭയപ്പാട് നിറഞ്ഞ ഈ വാര്‍ത്തക്ക് പുറമെ 2032 ല്‍ ലോകം അവസാനിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നു. തെക്കന്‍ യുക്രൈനിലെ ക്രിമിയന്‍ അസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയിലെ ജ്യോതിശ്ശാസ്ത്രജ്ഞരാണ് കഴിഞ്ഞയാഴ്ച പുതിയ ക്ഷുദ്രഗ്രഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍ , റഷ്യ … Continue reading "ഭൂമിയില്‍ പതിക്കാനൊരു ക്ഷുദ്രഗ്രഹം"

Published On:Nov 11, 2013 | 11:31 am

 

 

Asteroid Full

 

 

 

ഭീമന്‍ ക്ഷുദ്രഗ്രഹം 2032 ല്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ . 400 മീറ്റര്‍ വലിപ്പമുള്ള ക്ഷുദ്രഗ്രഹം ( asteroid ) ഭൂമിയില്‍ പതിക്കാനെത്തുന്നു’ എന്ന വാര്‍ത്ത ശാസ്ത്ര ലോകത്ത് പരന്നിട്ടുണ്ട്. സ്വാഭാവികമായും ഭയപ്പാട് നിറഞ്ഞ ഈ വാര്‍ത്തക്ക് പുറമെ 2032 ല്‍ ലോകം അവസാനിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നു. തെക്കന്‍ യുക്രൈനിലെ ക്രിമിയന്‍ അസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയിലെ ജ്യോതിശ്ശാസ്ത്രജ്ഞരാണ് കഴിഞ്ഞയാഴ്ച പുതിയ ക്ഷുദ്രഗ്രഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍ , റഷ്യ എന്നിവിടങ്ങളിലെ വാനനിരീക്ഷകരും അക്കാര്യം സ്ഥിരീകരിച്ചു. അതിന്റെ സഞ്ചാരപഥം വെച്ചു നോക്കിയാല്‍ , 2032 ല്‍ ഭൂമിയില്‍ ആ ക്ഷുദ്രഗ്രഹം പതിക്കാനുള്ള നേരിയ സാധ്യതയുണ്ട്. 63,000 ല്‍ ഒന്ന് എന്നതാണ് ഏറ്റവും വലിയ സാധ്യതയായി ഗവേഷകര്‍ കണക്കാക്കുന്നത്. അതിനാല്‍ അത്ര ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഗവേഷകര്‍ പറയുന്നു. നാസയും പുതിയ ക്ഷുദ്രഗ്രഹത്തെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് അത് ഭൂമിക്ക് നേരിയ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    6 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 2
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 3
    14 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 4
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 5
    18 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 6
    18 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 7
    20 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 8
    21 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 9
    21 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍