Tuesday, July 23rd, 2019

തെലങ്കാനയില്‍ ബസ് മറിഞ്ഞ് 40 മരണം

ബ്രേക്ക് തകരാറയാതാണ് അപകടത്തിന് കാരണം.

Published On:Sep 11, 2018 | 4:10 pm

ഹൈദരാബാദ്:  തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ ബസ് മലയടിവാരത്തിലേക്ക് മറിഞ്ഞ് 40 ലധികം പേര്‍ മരിച്ചു. അപകട സമയത്ത് ബസ്സില്‍ എഴുപതോളം യാത്രക്കാരുണ്ടായിരുന്നു. കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് വരുകയായിരുന്ന തെലങ്കാന ട്രാസ്‌പോര്‍ട്ട് കോര്‍പറേഷന്‍ വക ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ്സിന്റെ ബ്രേക്ക് തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ശനിവര്‍പേട്ട് ഗ്രാമത്തില്‍ ചുരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. കരിംനഗര്‍, ജഗത്യാല്‍ എന്നിവടങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മരിച്ചവരുടെ കുടുംബത്തിന് 10 രൂപ ധമ സഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കും.

 

LIVE NEWS - ONLINE

  • 1
    11 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    16 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    17 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    17 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    18 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    18 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    19 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    20 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു