Sunday, November 18th, 2018

പള്ളിമേട അപകടം; 4 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

90 വര്‍ഷത്തോളം പഴക്കമുള്ള മേടയുടെ രണ്ടാംനില വ്യാഴാഴ്ചയോടെ തകര്‍ന്നുവീഴുകയായിരുന്നു.

Published On:Aug 20, 2018 | 11:11 am

കൊച്ചി: പറവൂര്‍ കുന്നുകര പഞ്ചായത്തിലെ കുത്തിയതോട് കെട്ടിടം ഇടിഞ്ഞുണ്ടായ അപകടത്തില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതോടുകൂടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
കുത്തിയതോട് സ്വദേശികളായ പൗലോസ്, കുഞ്ഞൗസേപ്പ്, ഇലഞ്ഞിക്കാടന്‍ ജോമോന്‍, ഇദ്ദേഹത്തിന്റെ പിതാവ് എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. സൈനികരും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കുത്തിയതോട് സ്വദേശികളായ പനക്കല്‍ ജെയിംസ് (55), ശൗരിയാര്‍ (45) എന്നിവരുടെ മൃതദേഹം ഇന്നലെ പുലര്‍ച്ച മൂന്നോടെ നാട്ടുകാരുടെ പരിശ്രമത്തിനൊടുവില്‍ കണ്ടെത്തിയിരുന്നു.
കുന്നുകര പഞ്ചായത്തിലെ ഒന്ന്, 15 വാര്‍ഡുകള്‍ ചേരുന്ന സ്ഥലമാണിത്. ചാലക്കുടിയാര്‍, പെരിയാര്‍, മാഞ്ഞാലിത്തോട് എന്നിവ സംഗമിക്കുന്ന ഇവിടെ ജലനിരപ്പ് ഉയര്‍ന്നതോടെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചവരാണ് അപകടത്തില്‍പെട്ടത്. ഈ ക്യാമ്പുകളിലും വെള്ളം കയറിയതോടെ ആളുകള്‍ മറ്റ് സുരക്ഷിത സ്ഥാനങ്ങള്‍തേടി നടക്കുന്ന സാഹചര്യമായിരുന്നു. സെന്റ് തോമസ് പള്ളി, സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍, പാരിഷ് ഹാള്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ അഭയംപ്രാപിച്ചു. ഇവിടെ തിരക്ക് കൂടിയപ്പോള്‍ ആളുകള്‍ സെന്റ് സേവ്യേഴ്‌സ് പാരിഷ്ഹാളിനോട് ചേര്‍ന്നുള്ള പള്ളിമേടയിലെത്തി.
90 വര്‍ഷത്തോളം പഴക്കമുള്ള മേടയുടെ രണ്ടാംനില വ്യാഴാഴ്ചയോടെ തകര്‍ന്നുവീഴുകയായിരുന്നു. തൂണും വരാന്തയും ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. ഭക്ഷണവുമായി എത്തിയ ഹെലികോപ്ടറിന്റെ ശക്തമായ പ്രകമ്പനം കൊണ്ടാണ് കെട്ടിടം തകര്‍ന്നതെന്ന് ആളുകള്‍ പറയുന്നു. നാല് കേന്ദ്രങ്ങളിലായി 1300ഓളം പേരാണ് ഇവിടെയുള്ളത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    3 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    3 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    3 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    17 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    17 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    21 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം