Monday, February 18th, 2019

മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതാവിന് തടവും പിഴയും

കാസര്‍ഗോഡ്: മൂന്ന് വയസുകാരനെ ചിരവ കൊണ്ട് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പാണത്തൂര്‍ മൈലാട്ടി കോളനിയിലെ രാജു(46)വിനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടക്കുന്ന തുക കൊല്ലപ്പെട്ട കുട്ടിയുടെ മാതാവിന് നല്‍കാനും പിഴയടച്ചില്ലെങ്കിലും മൂന്ന് വര്‍ഷം കൂടി അധികം തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. രാജു പത്മിനി ദമ്പതികളുടെ മൂന്നുവയസുകാരനായ മകന്‍ രാഹുലിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. 2015 ജൂലൈ … Continue reading "മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതാവിന് തടവും പിഴയും"

Published On:May 26, 2018 | 10:53 am

കാസര്‍ഗോഡ്: മൂന്ന് വയസുകാരനെ ചിരവ കൊണ്ട് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പാണത്തൂര്‍ മൈലാട്ടി കോളനിയിലെ രാജു(46)വിനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടക്കുന്ന തുക കൊല്ലപ്പെട്ട കുട്ടിയുടെ മാതാവിന് നല്‍കാനും പിഴയടച്ചില്ലെങ്കിലും മൂന്ന് വര്‍ഷം കൂടി അധികം തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. രാജു പത്മിനി ദമ്പതികളുടെ മൂന്നുവയസുകാരനായ മകന്‍ രാഹുലിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. 2015 ജൂലൈ 23ന് രാത്രി 10 മണിക്കായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. അന്ന് വെള്ളരിക്കുണ്ട് സിഐ ടിപി സുമേഷ്, നീലേശ്വരം സി ഐ പ്രേമചന്ദ്രന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി. 24 സാക്ഷികളില്‍ കുട്ടിയുടെ മാതാവ് അടക്കം 16 പേരെ കോടതി വിസ്തരിച്ചു.

LIVE NEWS - ONLINE

  • 1
    9 mins ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 2
    1 hour ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 3
    14 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 4
    17 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 5
    22 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 6
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 8
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 9
    2 days ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു