Wednesday, April 24th, 2019

രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന് സമീപമുള്ള ഇക്ര ജുമാ മസ്ജിദിന്റെ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

Published On:Apr 25, 2018 | 9:02 am

കൊച്ചി: രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍. കഴിഞ്ഞദിവസമാണ് സംഭവം. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന് സമീപമുള്ള ഇക്ര ജുമാ മസ്ജിദിന്റെ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പള്ളിയില്‍ നിസ്‌കാരം നടക്കുന്നിതിനിടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്നാണ് സൂചന. പുലര്‍ച്ചെ 5.22 വരെ കുഞ്ഞ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പള്ളിയിലെത്തിയവര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ കളമശ്ശേരി പൊലീസ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗത്തിലേക്ക് മാറ്റി. പുതിയ സോക്‌സ്, ഉടുപ്പ്, പാന്റ്‌സ് എന്നിവ ധരിപ്പിച്ചാണ് കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചിരിക്കുന്നത്. നാലര കിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്നും എന്തെങ്കിലും തരത്തിലുള്ള ആന്തരിക ക്ഷതമോ മറ്റോ ഏറ്റിട്ടുണ്ടോയെന്നറിയാന്‍ 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നും മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം അറിയിച്ചു.

LIVE NEWS - ONLINE

  • 1
    39 mins ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 2
    3 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 3
    4 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 4
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 5
    6 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 6
    6 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 7
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 8
    10 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 9
    10 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍