Saturday, September 22nd, 2018

ഫോര്‍മുല വണ്‍ : 2014 ലെ ഇന്ത്യന്‍ ഗ്രാന്റ് പ്രിക്സ്സ് ബെര്‍ണി എക്‌സലസ്‌റ്റോണ്‍ ഒഴിവാക്കി

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഫോര്‍മുല വണ്‍ പരമ്പരയിലെ ഇന്ത്യന്‍ ഗ്രാന്റ് പ്രിക്സ്സ് താല്‍ക്കാലിക വിരാമം. 2011 ല്‍ തുടക്കമിട്ട ഇന്ത്യന്‍ ഗ്രാന്റ് പ്രിക്സ്സ് ഫോര്‍മുല വണ്‍ അടുത്ത വര്‍ഷം നടക്കില്ലെന്ന് ഫോര്‍മുല വണ്‍ വാണിജ്യവിഭാഗം തലവന്‍ ബെര്‍ണി എക്‌സലസ്‌റ്റോണ്‍ അറിയിച്ചു. പുതിയ ഫോര്‍മുല വണ്‍ കലണ്ടര്‍ പ്രകാരം റഷ്യയാണ് ഈ വിഭാഗത്തില്‍ ഇക്കുറി അരങ്ങേറ്റത്തിന് തയാറെടുക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ മത്സരങ്ങള്‍ നടക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ എക്‌സലസ്‌റ്റോണ്‍ രാഷ്ട്രീയ കാര്യങ്ങളാണ് ഇതിന് തടസ്സമായി നില്‍ക്കുന്നതെന്നും ചൂണ്ടിക്കാട്ടി. 82 കാരനായ … Continue reading "ഫോര്‍മുല വണ്‍ : 2014 ലെ ഇന്ത്യന്‍ ഗ്രാന്റ് പ്രിക്സ്സ് ബെര്‍ണി എക്‌സലസ്‌റ്റോണ്‍ ഒഴിവാക്കി"

Published On:Jul 31, 2013 | 12:51 pm

berny exelstoneഏറെ കൊട്ടിഘോഷിക്കപ്പെട്ട ഫോര്‍മുല വണ്‍ പരമ്പരയിലെ ഇന്ത്യന്‍ ഗ്രാന്റ് പ്രിക്സ്സ് താല്‍ക്കാലിക വിരാമം. 2011 ല്‍ തുടക്കമിട്ട ഇന്ത്യന്‍ ഗ്രാന്റ് പ്രിക്സ്സ് ഫോര്‍മുല വണ്‍ അടുത്ത വര്‍ഷം നടക്കില്ലെന്ന് ഫോര്‍മുല വണ്‍ വാണിജ്യവിഭാഗം തലവന്‍ ബെര്‍ണി എക്‌സലസ്‌റ്റോണ്‍ അറിയിച്ചു. പുതിയ ഫോര്‍മുല വണ്‍ കലണ്ടര്‍ പ്രകാരം റഷ്യയാണ് ഈ വിഭാഗത്തില്‍ ഇക്കുറി അരങ്ങേറ്റത്തിന് തയാറെടുക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ മത്സരങ്ങള്‍ നടക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ എക്‌സലസ്‌റ്റോണ്‍ രാഷ്ട്രീയ കാര്യങ്ങളാണ് ഇതിന് തടസ്സമായി നില്‍ക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
82 കാരനായ ഈ ബ്രിട്ടീഷ് കോടീശ്വരനാണ് ഒരു പതിറ്റാണ്ടായി ഫോര്‍മുല വണ്‍ ഏകാധിപതി. ഇന്റര്‍നാഷനല്‍ ഓട്ടോ മൊബൈല്‍ ഫെഡറേഷന്‍ പ്രതിനിധിയായി മത്സര കലണ്ടര്‍ നിശ്ചയിക്കുന്നതും ഇദ്ദേഹം തന്നെ. കലണ്ടര്‍ പ്രകാരം 22 മത്സരങ്ങളില്‍ ടീമുകളുടെ എണ്ണം 20 ആക്കി ചുരുക്കിയേക്കും. അടുത്ത വര്‍ഷം അവസാനത്തോടെ ഗ്രാന്റ് പ്രിക്സ്സില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന റഷ്യക്ക് പുറമെ ന്യൂജഴ്‌സി കേന്ദ്രമാക്കി രണ്ട് പുതിയ പദ്ധതികളും പരിഗണനയിലുണ്ട്. അതേസമയം, 11 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓസ്ട്രിയയും ഈ മേഖലയില്‍ തിരിച്ചുവരാനൊരുങ്ങുകയാണ്. 2011 ല്‍ തുടക്കമിട്ട ഇന്ത്യന്‍ ഗ്രാന്റ് പ്രിക്സ്സ് ഫോര്‍മുല വണ്‍ ലോകത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നോയ്ഡയിലെ ബുദ്ധ് സര്‍ക്യൂട്ടില്‍ നടന്ന കഴിഞ്ഞ രണ്ട് സീസണിലും റെഡ്ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റലാണ് ജേതാവായത്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    7 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    9 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    14 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    15 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള