275 കോടി രൂപ മുടക്കി കിംഗ് ഖാന്‍ സിനിമ

Published:November 23, 2016

shahrukh-khan-latest-photo-full

 

 

 

 

ബോളിവുഡ് രാജാവ് കിംഗ് ഖാന്‍ വീണ്ടും ശ്രദ്ധേയനാവുന്നു. ഷാരൂഖിനെ നായകനാക്കി 275 കോടി രൂപമുടക്കി നിര്‍മിക്കുന്ന ‘വി.ഐ.വൈ ജേണി ടു ഇന്ത്യ’ എന്ന സിനിമയാണ് വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ഷാരൂഖിനൊപ്പം രണ്‍ബീര്‍ കപൂറും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നാണ് സൂചന. റഷ്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് അലക്‌സി പെട്രൂഹിനാണ് തന്റെ ‘വി.ഐ.വൈ’ സിരീസിലെ മൂന്നാമത്തെ ചിത്രത്തിന് വേണ്ടി ഷാരൂഖ് ഖാനെയും രണ്‍ബീര്‍ കപൂറിനെയും സമീപിച്ചിരിക്കുന്നത്.
എന്നാല്‍ ഷാരൂഖോ രണ്‍ബീറോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വി.ഐ.വൈ സിരീസില്‍ ആദ്യചിത്രം 2014ല്‍ പുറത്തിറങ്ങിയ ഫോര്‍ബിഡണ്‍ എംപയറാണ്. ഇതിന്റെ രണ്ടാം ഭാഗം: ജേണി ടു ചൈനയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. അതേസമയം ഗൗരി ഷിന്‍ഡേ സംവിധാനം ചെയ്ത ഡിയര്‍ സിന്ദഗിയാണ് ഷാരൂഖിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ആലിയാ ഭട്ടാണ് ഈ ചിത്രത്തിലെ നായിക.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.