Wednesday, November 14th, 2018

കുട്ടികള്‍ വാഹനമോടിച്ചതിന് 26 രക്ഷിതാക്കള്‍ അറസ്റ്റിലായി

സംസ്ഥാനത്ത് നടക്കുന്ന റോഡപകടങ്ങളില്‍ ഏറിയ പങ്കും കുട്ടികള്‍ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍കാരണമാണ് എന്നത് കൊണ്ടാണ് നിയമം ശക്തമാക്കാന്‍ തീരുമാനിച്ചത്.

Published On:Apr 27, 2018 | 8:01 am

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഗതാഗത നിയമം ലംഘിച്ച് വാഹനമോടിക്കുന്നതിനെതിരേ ശക്തമായ നടപടിയുമായി ഹൈദരാബാദ് ട്രാഫിക്ക് പോലീസ്. 26 രക്ഷിതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ അകത്താവും. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി രക്ഷിതാക്കള്‍ ഹൈദരാബാദില്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. സംസ്ഥാനത്ത് നടക്കുന്ന റോഡപകടങ്ങളില്‍ ഏറിയ പങ്കും കുട്ടികള്‍ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍കാരണമാണ് എന്നത് കൊണ്ടാണ് നിയമം ശക്തമാക്കാന്‍ തീരുമാനിച്ചത്. കുട്ടികള്‍ വാഹനമോടിക്കുന്നത് അവരുടെ ജീവനെന്ന പോലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും. ഇക്കാര്യം രക്ഷിതാക്കളെ കൂടെ ബോധ്യപ്പെടുത്തിക്കൊടുക്കാനാണ് നിയമം ശക്തമാക്കിയതെന്ന് ഹൈദരാബാദ് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണര്‍ അനില്‍ കുമാര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ അലക്ഷ്യമായ ഡ്രൈവിംഗ് 48കാരനായ അശോകിന്റെ ജീവനെടുത്തിരുന്നു. രാത്രി പബില്‍ പോയി തിരികെ വരികയായിരുന്ന ഇവരുടെ കാര്‍ വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌കന്റെ മേല്‍ കയറി ഇറങ്ങുകയായിരുന്നു. പോലീസ് പിടിയിലാവുന്ന രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധിത കൗണ്‍സിലിങ്ങും, ബോധവത്കരണവും നല്‍കി മാത്രമാണ് പറഞ്ഞ് വിടുന്നത്.

LIVE NEWS - ONLINE

  • 1
    15 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    16 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    17 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    17 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    20 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    21 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    21 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    22 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    22 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി