നിലമ്പൂരില്‍ 25 ടണ്‍ അരി പിടികൂടി

Published:December 1, 2016

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് അനധികൃതമായി സൂക്ഷിച്ച 25 ടണ്‍ അരി പിടിച്ചെടുത്തു. കര്‍ണാടക, പഞ്ചാബ് സര്‍ക്കാരുകളുടെയും എഫ്‌സിഐയുടെയും സീലുള്ള 500 ചാക്ക് അരിയാണ് പൂക്കോട്ടുംപാടത്ത് മൊത്തക്കച്ചവടക്കാരന്റെ ഗോഡൌണില്‍നിന്നും പൊലീസ് പിടികൂടിയത്. ടൈഗര്‍ ബ്രാന്റ് എന്ന് പ്രിന്റ് ചെയ്ത മഞ്ഞ, റോസ് നിറങ്ങളിലുള്ള പഌസ്റ്റിക് ചാക്കുകളിലേക്ക് മാറ്റിയ നിലയിലാണ്. ഇതില്‍ വിതരണക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ചാക്ക് തുന്നുന്നതിനുള്ള യന്ത്രവും സീല്‍ ചെയ്യാത്ത 100 ലധികം ബാഗുകളും സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനുള്ള അരിയാണ് ഇതെന്നാണ് സംശയം. സ്ഥാപനം സീല്‍ ചെയ്തു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.