ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിനെ പൂര്‍ണമായും മാലിന്യവിമുക്തമാക്കാനായി പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ക്ലീന്‍ കേരള, ക്ലീന്‍ മൂന്നാര്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പുതിയ പദ്ധതി. ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷവും ഗ്രാമപഞ്ചായത്ത് നാല്പതും ഡിടിപിസി അന്‍പതു ലക്ഷവും വകകൊള്ളിച്ചാണ് പദ്ധതികള്‍ക്ക് തുടക്കം. ആദ്യപരിപാടിയായി മൂന്നാറില്‍നിന്നു മറ്റു സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പറ്റുന്ന പ്രദേശങ്ങളിലെല്ലാം സിമന്റില്‍ തീര്‍ത്ത എഴുപതോളം ബിന്നുകള്‍ തയാറാക്കി . ഇപ്പോള്‍ ആള്ക്കാര് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണതയാണ് ഉള്ളത്. ഇതിനെതിരെ വിവിധ റോഡുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കല്ലാറില്‍ … Continue reading "മൂന്നാര്‍ പദ്ധതിക്ക് 25 കോടി"
ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിനെ പൂര്‍ണമായും മാലിന്യവിമുക്തമാക്കാനായി പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ക്ലീന്‍ കേരള, ക്ലീന്‍ മൂന്നാര്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പുതിയ പദ്ധതി. ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷവും ഗ്രാമപഞ്ചായത്ത് നാല്പതും ഡിടിപിസി അന്‍പതു ലക്ഷവും വകകൊള്ളിച്ചാണ് പദ്ധതികള്‍ക്ക് തുടക്കം.
ആദ്യപരിപാടിയായി മൂന്നാറില്‍നിന്നു മറ്റു സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പറ്റുന്ന പ്രദേശങ്ങളിലെല്ലാം സിമന്റില്‍ തീര്‍ത്ത എഴുപതോളം ബിന്നുകള്‍ തയാറാക്കി . ഇപ്പോള്‍ ആള്ക്കാര് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണതയാണ് ഉള്ളത്. ഇതിനെതിരെ വിവിധ റോഡുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന ഡംപിംഗ് യാഡ് ശുചീകരിക്കാനുള്ള പരിപാടികള്‍ക്കും തുടക്കമായി. അറുപതോളം ജോലിക്കാര്‍ ക്ലീന്‍ മൂന്നാര്‍ പദ്ധതിക്ക് ദിവസേന ജോലി ചെയ്യുന്നുണ്ട്.