Sunday, February 17th, 2019

25ലക്ഷം രൂപ കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ കമ്പനിക്ക് കേരളം വിടാം : ഹൈക്കോടതി

ന്യൂഡല്‍ഹി : 25 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്കാ ലെക്‌സിക്ക് തുറമുഖം വിടാമെന്ന് ഹൈക്കോടതി. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ ഭാര്യ ഡോറ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പണം കെട്ടിവെച്ചില്ലെങ്കില്‍ കപ്പല്‍ പിടിച്ചുവെയ്ക്കുമെന്നും കോടതി വ്യക്തമാക്കി. മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് തടസ്സമുണ്ടാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് ഹാറൂണ്‍ റഷീദ് ചൂണ്ടിക്കാട്ടി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജലസ്റ്റിന്റെ കുടുംബം കോടതിയെ സമീപിച്ചത്. അതേസമയം … Continue reading "25ലക്ഷം രൂപ കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ കമ്പനിക്ക് കേരളം വിടാം : ഹൈക്കോടതി"

Published On:Feb 22, 2012 | 12:09 pm

ന്യൂഡല്‍ഹി : 25 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്കാ ലെക്‌സിക്ക് തുറമുഖം വിടാമെന്ന് ഹൈക്കോടതി. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ ഭാര്യ ഡോറ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പണം കെട്ടിവെച്ചില്ലെങ്കില്‍ കപ്പല്‍ പിടിച്ചുവെയ്ക്കുമെന്നും കോടതി വ്യക്തമാക്കി. മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് തടസ്സമുണ്ടാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് ഹാറൂണ്‍ റഷീദ് ചൂണ്ടിക്കാട്ടി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജലസ്റ്റിന്റെ കുടുംബം കോടതിയെ സമീപിച്ചത്.
അതേസമയം മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടാനിടയായ വെടിവെപ്പ് നടന്നത് ഇന്ത്യന്‍ കടല്‍ പരിധിയിലല്ലെന്ന വാദം ഇറ്റലി വീണ്ടും ആവര്‍ത്തിച്ചു. സംഭവമുണ്ടായത് അന്താരാഷ്ട്ര സമുദ്രമേഖലയിലാണെന്ന് ന്യൂഡല്‍ഹിയിലെത്തിയ ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്‌റ്റെഫാന്‍ ദേ മിസ്തുര പറഞ്ഞു. രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം ദു:ഖകരമാണ്. എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ കണ്ടത്തേണ്ടതുണ്ട്. നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്നും ഇന്ന് തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മിസ്തുര പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    14 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    16 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും