Wednesday, September 26th, 2018

പ്രണയം പൂക്കും വഴികള്‍…

വര്‍ത്തമാനകാല ഹംസമാണ് മൊബൈല്‍ ഫോണുകള്‍. നമ്മുടെ നാട്ടില്‍ ഇത് പിറവിയെടുത്തിട്ട് 17 വര്‍ഷമായി. ഡിജിറ്റലായും അനലോഗായും പ്രണയം പരക്കുന്ന ഇക്കാലത്ത് ഇലക്ട്രോണിക് വിപണിയും മാധ്യമങ്ങളും ഒരു പോലെ പ്രണയവില്‍പ്പനക്കെത്തിയിട്ടുണ്ട്. ഏതായാലും ആന്‍ഡ്രോയ്ഡും, ഐഫോണും വാഴുന്ന കാലത്ത് പ്രണയം കൂടുതല്‍ നിറമുള്ളതാക്കാന്‍ ചില ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം. അവോകാഡോ പ്രണയികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ നെറ്റ്‌വര്‍ക്കാണ് അവോകാഡോ. ഗാലറിയും, കലണ്ടറും, ഫയലുകളുമൊക്കെ പങ്കുവെക്കാനുള്ള സൗകര്യവും ഇതിലുണ്ട്. കൂടുതല്‍ സ്വകാര്യതയും, സുരക്ഷയും ഉറപ്പാക്കുന്ന ഈ ആപ്ലിക്കേഷനില്‍ വെര്‍ച്വല്‍ ആലിംഗനത്തനും, … Continue reading "പ്രണയം പൂക്കും വഴികള്‍…"

Published On:Apr 26, 2013 | 7:48 pm

Love Applications
വര്‍ത്തമാനകാല ഹംസമാണ് മൊബൈല്‍ ഫോണുകള്‍. നമ്മുടെ നാട്ടില്‍ ഇത് പിറവിയെടുത്തിട്ട് 17 വര്‍ഷമായി. ഡിജിറ്റലായും അനലോഗായും പ്രണയം പരക്കുന്ന ഇക്കാലത്ത് ഇലക്ട്രോണിക് വിപണിയും മാധ്യമങ്ങളും ഒരു പോലെ പ്രണയവില്‍പ്പനക്കെത്തിയിട്ടുണ്ട്. ഏതായാലും ആന്‍ഡ്രോയ്ഡും, ഐഫോണും വാഴുന്ന കാലത്ത് പ്രണയം കൂടുതല്‍ നിറമുള്ളതാക്കാന്‍ ചില ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം.

അവോകാഡോ
പ്രണയികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ നെറ്റ്‌വര്‍ക്കാണ് അവോകാഡോ. ഗാലറിയും, കലണ്ടറും, ഫയലുകളുമൊക്കെ പങ്കുവെക്കാനുള്ള സൗകര്യവും ഇതിലുണ്ട്. കൂടുതല്‍ സ്വകാര്യതയും, സുരക്ഷയും ഉറപ്പാക്കുന്ന ഈ ആപ്ലിക്കേഷനില്‍ വെര്‍ച്വല്‍ ആലിംഗനത്തനും, ചുംബനത്തിനും വരെ സാധ്യതയുണ്ട്.

പ്രണയ പൂക്കള്‍
ഭീമന്‍ കല്യാണസൗഗന്ധികം തേടിപ്പോയ കഥ ഓര്‍മിപ്പിക്കുന്നതാണ് ഈ ആപ്ലിക്കേഷന്‍. പ്രിയപ്പെട്ടയാള്‍ക്ക് അത്യപൂര്‍വ്വമായ ഒരു പൂ സമ്മാനിക്കാന്‍ തോന്നിയാല്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.ലോകത്തിന്റെ ഏത് കോണിലുമുള്ള പൂക്കള്‍ ആര്‍ക്കും എവിടെയും എത്തിച്ചു കൊടുക്കുമെന്നതാണ് ആപ്ലിക്കേഷന്റെ വാഗ്ദാനം. ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

വലന്റൈന്‍ ക്യാം
ചിത്രത്തില്‍ പ്രണയം വിതറി പ്രണയദിന കാര്‍ഡുകളുണ്ടാക്കാന്‍ സഹായിയ്ക്കുന്ന ആപ്ലിക്കേഷനാണിത്. ഇപ്രകാരം സൃഷ്ടിച്ച് ചിത്രങ്ങള്‍ ഇമെയില്‍ വഴിയോ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകള്‍ വഴിയോ അനായാസം പങ്കുവെക്കാം. ഈ ഐഫോണ്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍
മെഴുകുതിരി വെളിച്ചത്തില്‍ പ്രിയപ്പെട്ട ആളുമായി ഒരു ഡിന്നര്‍. ഇംഗ്ലീഷില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ എന്നൊക്കെ പറയാം. അങ്ങനെയൊരു പ്രണയരീതിയല്‍ ഡിന്നറിനായി ഇരുപതിനായിരത്തോളം വരുന്ന റെസ്‌റ്റോറന്റുകളില്‍ നിന്ന് ഇഷ്ടപ്പെട്ടത് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ഇഷ്ടപ്പെട്ട സീറ്റും, തീമും, സംഗീതവും ഒക്കെ തെരഞ്ഞെടുക്കാനും ഈ ഐഫോണ്‍ ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്. ബില്ലില്‍ അമ്പത് ശതമാനം വരെ ഇളവും ലഭിക്കുമത്രെ. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

LIVE NEWS - ONLINE

  • 1
    2 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    5 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    6 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    6 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    8 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു