Saturday, April 20th, 2019

മുഖ്യമന്ത്രിയുടെ വിമാനം പറത്തുന്നത് ആദ്യവൈമാനികന്റെ മകന്‍

അശ്വിന്‍ നമ്പ്യാരാണ് ഒമ്പതിന് കണ്ണൂരില്‍ ഗോഎയര്‍ വിമാനമിറക്കുക.

Published On:Dec 7, 2018 | 1:40 pm

എം അബ്ദുള്‍ മുനീര്‍
കണ്ണൂര്‍: മട്ടന്നൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് വ്യോമസേനയുടെ ഡോണിയര്‍വിമാനം പറത്തിയ വൈമാനികന്റെ മകന് ഉദ്ഘാടന വിമാനം പറത്താന്‍ നിയോഗം. കാടാച്ചിറ സ്വദേശിയായ രഘുനാഥ് നമ്പ്യാരാണ് അന്ന് മട്ടന്നൂര്‍ വിമാനത്താവളത്തില്‍ ഡോണിയര്‍ വിമാനമിറക്കിയത്. അദ്ദേഹത്തിന്റെ മകന്‍ അശ്വിന്‍ നമ്പ്യാരാണ് ഒമ്പതിന് കണ്ണൂരില്‍ ഗോഎയര്‍ വിമാനമിറക്കുക. നിറയെ യാത്രക്കാരുമായി ബംഗലുരുവില്‍ നിന്ന് എത്തുന്ന വിമാനം ഉച്ചക്ക് 12.20ന് മട്ടന്നൂര്‍ വിമാനത്താവളത്തിലിറങ്ങി 3 മണിക്ക് തിരുവനന്തപുരത്തേക്ക് പോകും. ഉദ്ഘാടന ചടങ്ങിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഈ വിമാനത്തില്‍ തിരിച്ചുപോകുമെന്നാണ് സൂചന. ഡോണിയര്‍ വിമാനമിറക്കിയ രഘുനാഥ് നമ്പ്യാര്‍ക്ക് ഇന്ത്യയിലിപ്പോള്‍ വ്യോമസേനക്ക് കരുത്തായി എത്താനിരിക്കുന്ന റഫേല്‍ വിമാനം ആദ്യമായി പറത്തി പരിശോധന നടത്തിയതിന്റെ ഖ്യാതിയും ഉണ്ട്്. വ്യോമസേനയില്‍ എയര്‍ ഈസ്‌റ്റേണ്‍ കമാന്റിംഗ് ചീഫായ രഘുനാഥ് നമ്പ്യാര്‍ ഫ്രാന്‍സിലെത്തിയാണ് റഫേല്‍ വിമാനം ടെസ്റ്റ് നടത്തി പറപ്പിച്ചത്. അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തി അത്യാധുനിക വിമാനങ്ങള്‍ പറപ്പിച്ച് ഇന്ത്യന്‍ വ്യോമസേന ചരിത്രത്തിന്റെ ഭാഗമായ അച്ഛനും മകനും കണ്ണൂരില്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാവുമ്പോള്‍ ഈ പൈതൃകത്തിന്റെ നേരവകാശികളാവുന്നതില്‍ നാടിനും അഭിമാനിക്കാം. ഇരുവരുടെയും ബന്ധുക്കള്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തും. രഘുനാഥ് നമ്പ്യാരുടെ പിതാവ് സ്‌ക്വാഡ്രന്‍ ലീഡര്‍ പത്മനാഭന്‍ നമ്പ്യാര്‍ 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യയുടെ വിമാനം പറത്തിയിരുന്നു.
അതിനിടെ ആദ്യ പറത്തല്‍ നടത്തുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജംബോ വിമാനം തലേന്ന് തന്നെ മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തും. 9ന് രാവിലെ 10നാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ആദ്യവിമാനത്തിന് പച്ചക്കൊടി കാട്ടുക. മുംബൈയില്‍ നിന്ന് പുതുമോടി വരുത്തിയാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്് ജംബോ വിമാനം കണ്ണൂരിലേക്ക് വരുന്നത്. വിമാനത്തിന്റെ ഉള്‍ഭാഗവും സീറ്റുകളും നവീകരിച്ചിട്ടുണ്ട്്. വ്യോമയാന മന്ത്രി സുരേഷ് പ്രഭു നാളെ രാത്രി കണ്ണൂരിലെത്തും. ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തുന്ന മന്ത്രി പോലീസ് മൈതാനിയിലാണ് ഇറങ്ങുക. തുടര്‍ന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിക്കും. ഉദ്ഘാടന പിറ്റേന്ന് ബേക്കല്‍ കോട്ട കൂടി സന്ദര്‍ശിച്ചശേഷമാണ് ഡല്‍ഹിയിലേക്ക മടങ്ങുക. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള വിവിധ സംവിധാനങ്ങളുടെ ട്രയല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്നുവരികയാണ്. വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഇന്‍ ഫ്‌ളൈറ്റ് സംവിധാന നടപടിക്രമങ്ങളും നടന്നുവരുന്നുണ്ട്.

LIVE NEWS - ONLINE

 • 1
  1 hour ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 2
  3 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 3
  3 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 4
  4 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 5
  5 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 6
  5 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

 • 7
  5 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍

 • 8
  5 hours ago

  പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

 • 9
  6 hours ago

  ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും