Tuesday, August 22nd, 2017

2026 ഫിഫ ലോകകപ്പിന് വേദിയാകാന്‍ മൊറോക്കോയും

2020ല്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനം ഫിഫ പ്രഖ്യാപിക്കും. 2026ലെ ലോകകപ്പില്‍ 48 രാജ്യങ്ങളാണ് മത്സരിക്കുന്നത്.

Published On:Aug 12, 2017 | 9:27 am

സൂറിച്ച്: 2026ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയും ശ്രമം തുടങ്ങി. ലോകകപ്പ് വേദിക്കായി അവകാശവാദം ഉന്നയിക്കുമെന്ന് മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ഇതു അഞ്ചാം തവണയാണ് മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ലോകകപ്പിനായി ശ്രമിക്കുന്നത്. ആതിഥേയരാകാനുള്ള അവസരം ലഭിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ലോകകപ്പിന് വേദിയാകുന്ന ആഫ്രിക്കന്‍ രാജ്യമായി മാറും മൊറോക്കോ.
യുഎസ്, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളും ലോകകപ്പ് വേദിക്കായി രംഗത്തുണ്ട്. 2018ലെയും 2022ലെയും ലോകകപ്പുകള്‍ക്ക് റഷ്യയും ഖത്തറും ആതിഥേയത്വം വഹിക്കുന്നതിനാല്‍ തെക്കേ അമേരിക്ക, ആഫ്രിക്ക, ഓഷ്യാനിയ എന്നീ മേഖലയിലുള്ള രാജ്യങ്ങള്‍ക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ. 2020ല്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനം ഫിഫ പ്രഖ്യാപിക്കും.
2026ലെ ലോകകപ്പില്‍ 48 രാജ്യങ്ങളാണ് മത്സരിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു