Wednesday, May 22nd, 2019

2019 മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് ഇന്ത്യയില്‍

ബിഎംഡബ്ല്യവിന് കീഴിലുള്ള മിനി ഇന്ത്യയില്‍ കൊണ്ടുവരുന്ന പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കാണ് കൂപ്പര്‍ JCW

Published On:May 10, 2019 | 9:28 am

2019 മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് (JCW) ഇന്ത്യയില്‍ പുറത്തിറങ്ങി. 43.5 ലക്ഷം രൂപയ്ക്ക് പുതിയ മിനി കാര്‍ ഷോറൂമുകളില്‍ അണിനിരക്കും. കഴിഞ്ഞവര്‍ഷമാണ് കൂപ്പര്‍ JCW ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇപ്പോള്‍ കാറിന് പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ലഭിച്ചെന്ന് മാത്രം. ബിഎംഡബ്ല്യവിന് കീഴിലുള്ള മിനി ഇന്ത്യയില്‍ കൊണ്ടുവരുന്ന പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കാണ് കൂപ്പര്‍ JCW.
മിനി നിരയില്‍ ഏറ്റവും മുകളിലുള്ള കൂപ്പര്‍ JCW മൂന്നു ഡോര്‍ പതിപ്പായി മാത്രമേ വിപണിയില്‍ എത്തുന്നുള്ളൂ. 8.8 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആപ്പിള്‍ കാര്‍പ്ലേയുണ്ടെങ്കിലും ആന്‍ട്രോയ്ഡ് ഓട്ടോ ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. ഖഇണ സ്പോര്‍ട്സ് സീറ്റുകള്‍, ഹെഡ്സ് അപ് ഡിസ്പ്ലേ, ഹാര്‍മന്‍ കര്‍ദോന്‍ ശബ്ദ സംവിധാനം എന്നിവ കാറിന്റെ മറ്റു സവിശേഷതകളാണ്.
പഴയ 2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് തുടരുന്നതെങ്കിലും പുതിയ പിസ്റ്റണുകളും ടര്‍ബ്ബോയും എക്സ്ഹോസ്റ്റ് സംവിധാനും കാറിന്റെ പ്രകടനക്ഷമത ഉയര്‍ത്തും. 234 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാന്‍ 2019 കൂപ്പര്‍ JCW -ന് ശേഷിയുണ്ട്. എട്ടു സ്പീഡാണ് കാറിലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗംതൊടാന്‍ കൂപ്പര്‍ JCW ന് 6.1 സെക്കന്‍ഡുകള്‍ മതി. പെര്‍ഫോര്‍മന്‍സ് കാറായതുകൊണ്ട് വലിയ ബ്രെമ്പോ ഡിസ്‌ക്ക് ബ്രേക്കുകളാണ് കാറില്‍.

LIVE NEWS - ONLINE

  • 1
    5 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    2 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്