Monday, August 26th, 2019

മാരുതി സിയാസ് 1.5 ലിറ്റര്‍ ഡീസല്‍ മോഡലിന്റെ ബുക്കിംഗ് തുടങ്ങി

ബുക്കിംഗ് തുക 5,000 രൂപ

Published On:Feb 7, 2019 | 9:07 am

പുതിയ 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ മോഡലിന്റെ പ്രീബുക്കിംഗ് മാരുതി നെക്സ ഡീലര്‍ഷിപ്പുകള്‍ തുടങ്ങി. ബുക്കിംഗ് തുക 5,000 രൂപ. നിലവില്‍ 1.5 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പുകളാണ് സിയാസില്‍ അണിനിരക്കുന്നത്. മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ച എഞ്ചിന്‍ യൂണിറ്റെന്ന സവിശേഷത വരാനിരിക്കുന്ന 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ പതിപ്പിനുണ്ട്. 1,498 സിസിയുള്ള DDiS225 എഞ്ചിന് 4,000 rpm -ല്‍ 94 bhp കരുത്തും 2,500 rpm-ല്‍ 225 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 26.82 കിലോമീറ്റര്‍ മൈലേജ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 1.3 ലിറ്റര്‍ എഞ്ചിന് പകരക്കാരനാണെങ്കിലും നിലവില്‍ ഇരു എഞ്ചിന്‍ യൂണിറ്റുകളെയും സിയാസില്‍ നിലനിര്‍ത്താന്‍ കമ്പനിക്ക് ആലോചനയുണ്ട്.
1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും സിയാസ് വകഭേദങ്ങളില്‍ ലഭ്യമാണ്. എന്തായാലും സിയാസിന് പിന്നാലെ മറ്റു മാരുതി കാറുകളിലും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കാന്‍ തുടങ്ങും. നിലവില്‍ ഫിയറ്റിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ മാരുതി നിര്‍മ്മിക്കുന്നത്. ഇക്കാരണത്താല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വലിയൊരു തുക ഫിയറ്റിന് കമ്പനി നല്‍കുന്നുണ്ട്. 1.5 ലിറ്റര്‍ എഞ്ചിന്‍ കാറുകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയാല്‍ ഫിയറ്റ് എഞ്ചിന്റെ ഉപയോഗം കമ്പനി നിര്‍ത്തും. നിലവിലെ ഡീസല്‍ മോഡലിനെക്കാള്‍ 20,000 രൂപയോളം കൂടുതല്‍ 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ പതിപ്പിന് വില പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    2 mins ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    13 mins ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    29 mins ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    32 mins ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    1 hour ago

    കറുപ്പിനഴക്…

  • 6
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    2 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    2 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം