Sunday, April 21st, 2019

2019 ഫോര്‍ഡ് എന്‍ഡവര്‍ ബുക്കിംഗ് തുടങ്ങി

ഫെബ്രുവരി 22 മുതല്‍ 2019 എന്‍ഡവര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് അണിനിരക്കും

Published On:Feb 11, 2019 | 9:57 am

പുതിയ എന്‍ഡവറിനുള്ള ബുക്കിംഗ് ഫോര്‍ഡ് ഔദ്യോഗികമായി തുടങ്ങി. ഒരുലക്ഷം രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് ഫോര്‍ഡ് എസ്യുവി ബുക്ക് ചെയ്യാം. ഫെബ്രുവരി 22 മുതല്‍ 2019 എന്‍ഡവര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് അണിനിരക്കും. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ഏറ്റവും വില കൂടിയ മോഡല്‍ (ഫോര്‍ഡ് മസ്താംഗ് സ്പോര്‍ട്സ് കാര്‍ ഉള്‍പ്പെടുത്താതെ). കമ്പനിയുടെ ചെന്നൈ ശാലയില്‍ നിന്നാണ് 2019 എന്‍ഡവര്‍ വിപണിയിലെത്തുക. ഔദ്യോഗിക വരവ് പ്രമാണിച്ച് മോഡലിന്റെ ഉത്പാദനം കമ്പനി ആരംഭിച്ചു കഴിഞ്ഞു.
പ്രധാനമായും ഡിസൈനില്‍ ചെറിയ മാറ്റങ്ങളിലാകും പുതിയ എന്‍ഡവര്‍ വിപണിയില്‍ കടന്നുവരിക.
ബമ്പര്‍, ഹെഡ്ലാമ്പ് ഘടനകളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. എസ്യുവിക്ക് പുതുമ നല്‍കുന്നതിന് പുത്തന്‍ അലോയ് വീലുകള്‍ നിര്‍ണായകമായി മാറും. ഉള്ളില്‍ കമ്പനിയുടെ ഏറ്റവും പുതിയ SYNC ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമായിരിക്കും എന്‍ഡവറിന് ലഭിക്കുക. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്. ഫോര്‍ഡിന്റെ പുതിയ 2.0 ലിറ്റര്‍ ഇക്കോബ്ലു ഡീസല്‍ എഞ്ചിനായിരിക്കും എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിന് ലഭിക്കുക. രണ്ടു ട്യൂണിംഗ് നില എഞ്ചിന്‍ കാഴ്ച്ചവെക്കും. 180 bhp കരുത്തും 420 Nm torque മാണ് ചെറിയ ട്യൂണ്‍ പതിപ്പിന്. 212 bhp കരുത്തും 500 Nm torque ഉം ഉയര്‍ന്ന ട്യൂണ്‍ പതിപ്പിന് പരമാവധി സൃഷ്ടിക്കാനാവും. ഇരട്ട ടര്‍ബ്ബോ സംവിധാനവും പത്തു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉയര്‍ന്ന പതിപ്പിന്റെ മാത്രം പ്രത്യേകതയാണ്.
രാജ്യാന്തര മോഡലിലുള്ളതുപോലെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, വെഹിക്കിള്‍ ഡിറ്റക്ഷന്‍ ടെക്‌നോളജി എന്നിവ നൂതന സംവിധാനങ്ങളൊന്നും എസ്യുവിയുടെ ഇന്ത്യന്‍ പതിപ്പിലുണ്ടാവില്ല. അതേസമയം ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ സജ്ജീകരണങ്ങള്‍ 2019 എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിന് ലഭിക്കും. പുതിയ മോഡലിന് 28 ലക്ഷം രൂപ മുതല്‍ 34 ലക്ഷം രൂപ വരെ വില സൂചിക പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

 • 1
  10 hours ago

  വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 • 2
  17 hours ago

  ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

 • 3
  18 hours ago

  ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

 • 4
  20 hours ago

  തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

 • 5
  21 hours ago

  അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

 • 6
  1 day ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 7
  1 day ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 8
  1 day ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 9
  1 day ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക