Monday, June 17th, 2019

2018 ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍….

XRx, XR എന്നീ റോഡ് വകഭേദങ്ങളിലും XCX എന്ന ഓഫ്‌റോഡ് വകഭേദത്തിലുമാണ് ട്രയംഫ് ടൈഗര്‍ 800 വിപണിയില്‍ എത്തുന്നത്

Published On:Mar 22, 2018 | 12:15 pm

2018 ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍ പുറത്തിറങ്ങി. 11.76 ലക്ഷം രൂപ മുതലാണ് പുതിയ ടൈഗര്‍ 800 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ എക്സ്ഷോറൂം വില. XRx, XR എന്നീ റോഡ് വകഭേദങ്ങളിലും XCX എന്ന ഓഫ്റോഡ് വകഭേദത്തിലുമാണ് ട്രയംഫ് ടൈഗര്‍ 800 വിപണിയില്‍ എത്തുന്നത്. യഥാക്രമം 11.76 ലക്ഷം, 13.13 ലക്ഷം രൂപയാണ് ടൈഗര്‍ 800 XR, XRx വകഭേദങ്ങളുടെ എക്സ്ഷോറൂം വില. 13.76 ലക്ഷം രൂപ പ്രൈസ്ടാഗിലാണ് ട്രയംഫ് ടൈഗര്‍ XCx ഷോറൂമുകളില്‍ എത്തുക.
2018 ട്രയംഫ് ടൈഗര്‍ 800 മോട്ടോര്‍സൈക്കിളില്‍ നിലവിലുള്ള 800 സിസി ഇന്‍ലൈന്‍ മൂന്നു സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് എത്തുന്നത്. എഞ്ചിന് പരമാവധി 9,500 rpm ല്‍ 94 bhp കരുത്തും 8,050 rpm ല്‍ 78.8 Nm torque ഉം സൃഷ്ടിക്കും. ആറു സ്പീഡ് ഗിയര്‍ബോക്സാണ് ടൈഗര്‍ 800 ല്‍ ലഭ്യമായിരിക്കുക.
എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോടുള്ള പുതിയ ഹെഡ്ലാമ്പ് ക്ലസ്റ്ററാണ് 2018 ട്രയംഫ് ടൈഗര്‍ 800 ന്റെ പ്രധാന ആകര്‍ഷണം. പുതിയ പ്രീമിയം ബോഡിവര്‍ക്കും, ഉന്നത നിലവാരമുള്ള ബാഡ്ജുകളും, ഗ്രാഫിക്സും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്. ക്രമീകരിക്കാവുന്ന 5.0 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, ബാക്ക്ലിറ്റ് ബട്ടണുകള്‍, ഹാന്‍ഡില്‍ബാര്‍ സ്വിച്ച് ക്യൂബുകളും ജോയ്സ്റ്റിക്ക് എന്നിവ ടൈഗര്‍ 800 ന്റെ ഫീച്ചറുകളും

LIVE NEWS - ONLINE

  • 1
    5 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    7 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    8 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    11 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    12 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    14 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി