Thursday, April 26th, 2018

പുതിയ 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍

എട്ടു നിറങ്ങളിലാണ് പുതിയ പ്രാഡോ വിപണിയില്‍ എത്തുന്നത്

Published On:Mar 19, 2018 | 11:19 am

പുതിയ മാറ്റങ്ങളുമായി 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍ പുറത്തിറങ്ങി. കേവലം VXL വകഭേദത്തില്‍ മാത്രമാണ് പുത്തന്‍ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ വരവ്. വലിയ വീതിയേറിയ ഗ്രില്ലാണ് മാറ്റങ്ങളില്‍ എടുത്തുപറയേണ്ടത്. ഗ്രില്ലില്‍ കുത്തനെയുള്ള സ്ലാറ്റുകളും പരിഷ്‌കരിച്ച പ്രൊജക്ടര്‍ ടൈപ് ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകളും സവിശേഷത തന്നെയാണ്. പുതുക്കിയ ബമ്പറിനൊപ്പമുള്ള എല്‍ഇഡി ഡൈയ്ടൈം റണ്ണിംഗ് ലൈറ്റുകളും പുത്തന്‍ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ വിശേഷമാണ്. 17 മുതല്‍ 19 ഇഞ്ച് വരെയുള്ള പുതിയ അലോയ് വീലുകളും ഡിസൈന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.
പുതിയ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുള്ള 4.2 ഇഞ്ച് MID യൂണിറ്റ്, പുതിയ ഡാഷ്ബോര്‍ഡ് ഡിസൈന്‍, പുതിയ സ്റ്റീയറിംഗ് വീല്‍ എന്നിവ അകത്തളത്തെ മനോഹരമാക്കുന്നു. 3.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് 2018 ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ ഒരുക്കം. എഞ്ചിന് 170 bhp കരുത്തും 410 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ സാധിക്കും. അഞ്ചു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയില്‍. 2990 കിലോഗ്രാമാണ് ഈ ഏഴു സീറ്റര്‍ എസ്യുവിയുടെ ഭാരം. ഇന്ധനശേഷി 81 ലിറ്ററും.
വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സില്‍വര്‍ മെറ്റാലിക്, ഗ്രെയ് മെറ്റാലിക്, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്ളെയ്ക്ക്, ആറ്റിറ്റിയൂഡ് ബ്ലാക് മീക്ക, റെഡ് മീക്ക മെറ്റാലിക്, അവാന്‍ഡ്-ഗാര്‍ഡെ ബ്രോണ്‍സ് മെറ്റാലിക്, വിന്റേജ് ബ്രൗണ്‍ പേള്‍ ക്രിസ്റ്റല്‍ ഷൈന്‍ എന്നീ എട്ടു നിറങ്ങളിലാണ് പുതിയ പ്രാഡോ വിപണിയില്‍ എത്തുന്നത്. 92.60 ലക്ഷം രൂപയാണ് പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ എക്സ്ഷോറൂം വില

LIVE NEWS - ONLINE

  • 1
    9 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 2
    10 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 3
    11 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 4
    15 hours ago

    ഇന്ധന വില കുറക്കണം

  • 5
    15 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 6
    16 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 7
    17 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 8
    18 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

  • 9
    18 hours ago

    ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു