Wednesday, September 26th, 2018

പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV മിത്സുബിഷി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു

ഔട്ട്ലാന്‍ഡര്‍ PHEV യ്ക്ക് 35 ലക്ഷത്തിന് മേലെ വില പ്രതീക്ഷിക്കാം

Published On:Aug 20, 2018 | 12:25 pm

ഔട്ട്ലാന്‍ഡര്‍ എസ്യുവിക്ക് പിന്നാലെ ഔട്ട്ലാന്‍ഡര്‍ PHEV മോഡലിനെയും മിത്സുബിഷി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. ഓഗസ്റ്റ് 20 ന് പുതിയ ഔട്ട്ലാന്‍ഡര്‍ PHEV വിപണിയില്‍ അവതരിക്കുമെന്ന് റിപ്പോര്‍ട്ട്. ഔട്ട്‌ലാന്‍ഡര്‍ PHEV യ്ക്ക് 35 ലക്ഷത്തിന് മേലെ വില പ്രതീക്ഷിക്കാം. ഔട്ട്ലാന്‍ഡര്‍ എസ്യുവിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പാണ് ഔട്ട്ലാന്‍ഡര്‍ PHEV. നിലവില്‍ രാജ്യാന്തര വിപണികളില്‍ മിത്സുബിഷി ഔട്ട്ലാന്‍ഡര്‍ PHEV വില്‍പനയ്ക്ക് എത്തുന്നുണ്ട്. പൂര്‍ണ ഇറക്കുമതി മോഡലായാകും ഔട്ട്‌ലാന്‍ഡര്‍ PHEV ഇന്ത്യയില്‍ അവതരിക്കുക.
കീലെസ് ഗോ, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, വൈദ്യുത സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പാര്‍ക്കിംഗ് ബ്രേക്ക്, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 6.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവ ഔട്ട്‌ലാന്‍ഡര്‍ PHEV യുടെ മറ്റു വിശേഷങ്ങളാണ്. പെട്രോള്‍ എഞ്ചിന്റെയും വൈദ്യുത മോട്ടോറിന്റെയും പിന്തുണയോടെയാണ് ഔട്ട്ലാന്‍ഡര്‍ PHEV നിരത്തിലോടുക. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും രണ്ടു വൈദ്യുത മോട്ടോറുകളും ഔട്ട്ലാന്‍ഡര്‍ PHEV യില്‍. പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 186 Nm torque മാണ് പരമാവധി സൃഷ്ടിക്കുക. ഇരു വൈദ്യുത മോട്ടോറുകള്‍ക്കും 82 bhp വരെ കരുത്തുത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതിനാല്‍ ഹൈബ്രിഡ് സവിശേഷതയുടെ ആകെത്തുകയായി 203 bhp കരുത്തു ഔട്ട്ലാന്‍ഡര്‍ PHEV യ്ക്ക് ലഭിക്കും.
12kW ലിഥിയം അയോണ്‍ ബാറ്ററി വൈദ്യുത മോട്ടോറുകള്‍ക്ക് ഊര്‍ജ്ജമേകും. ആറര മണിക്കൂര്‍ കൊണ്ടു ബാറ്ററി സംവിധാനം പൂര്‍ണമായും ചെയ്യാന്‍ കഴിയുമെന്നാണ് മിത്സുബിഷിയുടെ അവകാശവാദം. മൂന്നു ഡ്രൈവിംഗ് മോഡുകളാണ് ഔട്ട്ലാന്‍ഡര്‍ PHEV യില്‍. ഓള്‍ ഇലക്ട്രിക്, സീരീസ് ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ് എന്നീ മോഡുകള്‍ മോഡലിന്റെ പ്രകടനക്ഷമത നിര്‍ണ്ണയിക്കും. പൂര്‍ണമായി വൈദ്യുത മോട്ടോറുകളെ ആശ്രയിച്ച് ഓള്‍ ഇലക്ട്രിക് മോഡ് പ്രവര്‍ത്തിക്കും. സീരീസ് ഹൈബ്രിഡ് മോഡും വൈദ്യുത കരുത്തിലാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ ഇവിടെ പെട്രോള്‍ എഞ്ചിന്റെ സഹായത്താല്‍ ബാറ്ററി തുടര്‍ച്ചയായി ചാര്‍ജ്ജ് ചെയ്യപ്പെടും. പാരലല്‍ മോഡില്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തിലാണ് എസ്യുവി ഓടുക. അതേസമയം പെട്രോള്‍ എഞ്ചിന് വൈദ്യുത മോട്ടോറുകള്‍ പിന്തുണയര്‍പ്പിക്കും.

LIVE NEWS - ONLINE

  • 1
    28 mins ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    2 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    2 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    3 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    4 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍