Thursday, July 18th, 2019

ഇതാണ് ‘ഇന്ത്യന്‍ റോഡ്മാസ്റ്റര്‍ എലൈറ്റ്’, വില 48 ലക്ഷം രൂപ!

23 കാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ് ഫ്യുവല്‍ ടാങ്കിലുള്ള ബാഡ്ജ് രൂപപ്പെടുത്തിയത്

Published On:May 7, 2018 | 2:36 pm

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍സിന്റെ ഏറ്റവും വില കൂടിയ റോഡ്മാസ്റ്റര്‍ എലൈറ്റ് ഇന്ത്യയിലെത്തി. 48 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. റൈഡര്‍ക്കും പിന്‍ സീറ്റ് യാത്രക്കാര്‍ക്കും എല്ലായിപ്പോഴും പരമാവധി സൗകര്യപ്രദമായ യാത്രാനുഭവം നല്‍കുന്നതാണ് ഇന്ത്യന്‍ റോഡ്മാസ്റ്റര്‍ ബൈക്കുകള്‍. പിന്‍സീറ്റ് യാത്രികര്‍ക്കും കൈ വച്ച് വിശ്രമിക്കാന്‍ ആംറസ്റ്റ് സൗകര്യം വാഹനത്തിലുണ്ട്. മുന്നിലുള്ള വിന്‍ഡ്സ്‌ക്രീന്‍ ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്യാം.
23 കാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ് ഫ്യുവല്‍ ടാങ്കിലുള്ള ബാഡ്ജ് രൂപപ്പെടുത്തിയത്. ബ്ലാക്ക്-കൊമ്പാള്‍ട്ട് ബ്ലൂ ഡ്യുവല്‍ ടോണ്‍ നിറം എലൈറ്റിനെ വ്യത്യസ്തമാക്കുന്നു. ബ്ലൂടൂത്ത്, യുഎസ്ബി സൗകര്യമുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം, നാവിഗേഷന്‍ സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് ഇഗ്‌നീഷ്യന്‍, 300 watt ഓഡിയോ സിസ്റ്റം എന്നിവ എലൈറ്റിന്റെ മറ്റു സവിശേഷതകളാണ്.
എന്‍ജിന്‍ സ്റ്റാന്റേഡ് റോഡ്മാസ്റ്ററിന് സമാനം. 1811 സിസി V ട്വിന്‍ തണ്ടര്‍ സ്ട്രോക്ക് എന്‍ജിന്‍ 2900 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കേകും. 6
സ്പീഡാണ് ട്രാന്‍സ്മിഷന്‍. 2656 എംഎം നീളവും 1000 എംഎം വീതിയും 1491 എംഎം ഉയരവും വാഹനത്തിനുണ്ട്.

LIVE NEWS - ONLINE

  • 1
    30 mins ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    31 mins ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    1 hour ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    1 hour ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    2 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    2 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    3 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    3 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    3 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി