Tuesday, November 13th, 2018

ഇന്ത്യന്‍ ചീഫ്ടെയിന്‍ എലൈറ്റ് ഇന്ത്യയില്‍

ചീഫ്ടെയിന്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലായ പുതിയ ചീഫ്ടെയിന്‍ എലൈറ്റിന് 38 ലക്ഷം രൂപയാണ് വിപണിയില്‍ വില

Published On:Aug 13, 2018 | 12:40 pm

ഇന്ത്യന്‍ ചീഫ്ടെയിന്‍ എലൈറ്റ് ഇന്ത്യയില്‍. ചീഫ്ടെയിന്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലായ പുതിയ ചീഫ്ടെയിന്‍ എലൈറ്റിന് 38 ലക്ഷം രൂപയാണ് വിപണിയില്‍ വില. ബ്ലാക് ഹില്‍സ് സില്‍വര്‍ എന്ന പുതിയ നിറമാണ് 2018 ഇന്ത്യന്‍ ചീഫ്ടെയിന്‍ എലൈറ്റിലെ മുഖ്യാകര്‍ഷണം. കഴിഞ്ഞ വര്‍ഷമാണ് ചീഫ്ടെയിന്‍ എലൈറ്റിനെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്.
ഇന്ത്യന്റെ റൈഡ് കമ്മാന്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും പുതിയ ചീഫ്ടെയിന്‍ എലൈറ്റിന്റെ പ്രത്യേകതയാണ്. ബ്ലുടൂത്ത്, നാവിഗേഷന്‍ എന്നിവയുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്. 200W ഓഡിയോ സംവിധാനവും ചീഫ്ടെയിന്‍ എലൈറ്റില്‍ എടുത്തുപറയണം.
ചീഫ്ടെയിനിലെ എഞ്ചിന്‍ തന്നെയാണ് ലിമിറ്റഡ് എഡിഷന്‍ ചീഫ്ടെയിന്‍ എലൈറ്റിലും. 1,811 സിസി തണ്ടര്‍സ്ട്രോക്ക് 111 V – ട്വിന്‍ എഞ്ചിന് 161.6 Nm torque സൃഷ്ടിക്കാനാവും. സാധാരണ ചീഫ്ടെയിന്‍ മോഡലിനെക്കാളും 11.6 Nm കൂടുതല്‍ ടോര്‍ഖ് ലിമിറ്റഡ് എഡിഷനുണ്ട്. 119 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും 114 mm മോണോഷോക്ക് സസ്പെന്‍ഷന്‍ പിന്നിലും സസ്പെന്‍ഷന്‍ നിറവേറ്റും. 19 ഇഞ്ച്, 16 ഇഞ്ച് ടയറുകളാണ് മുന്നിലും പിന്നിലും

LIVE NEWS - ONLINE

  • 1
    11 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    12 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    12 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    13 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    15 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    17 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    17 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    17 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    18 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി