Thursday, August 16th, 2018

നിരവധി സവിശേഷതകളുമായി പുതിയ ഹോണ്ട HR-V എത്തി

പുതിയ എച്ച്ആര്‍-വി അടുത്ത വര്‍ഷം ഇന്ത്യയിലേക്കും എത്തും

Published On:Aug 4, 2018 | 9:02 am

ഹോണ്ട HR-V മോഡലിന്റെ പുതിയ പതിപ്പ് ഇന്‍ഡൊനീഷ്യയില്‍ അവതരിപ്പിച്ചു. ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗെയ്ക്കിന്‍ഡോ ഇന്‍ഡൊനീഷ്യ ഇന്റര്‍നാഷ്ണല്‍ ഓട്ടോ ഷോയിലാണ് പുതിയ HR-V യെ ഹോണ്ട പുറത്തിറക്കിയത്. പുതിയ നിരവധി ഫീച്ചേഴ്സുമായാണ് HR-V എത്തുന്നത്. മുന്‍വശത്തെ വലിയ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, പുതുക്കിപ്പണിത ഫ്രണ്ട് ബംമ്പര്‍ എന്നിവ മാസീവ് രൂപം നല്‍കും. പുതിയ ഡിസൈനിലാണ് 17 ഇഞ്ച് അലോയി വീല്‍ എന്നിവ മോഡലിന്റെ സവിശേഷതകളാണ്.
8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 5 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, റിവേഴ്സിങ് ക്യാമറ, പനോരമിക് സണ്‍റൂഫ്, മടക്കിവയ്ക്കാവുന്ന റിയര്‍ സീറ്റ് എന്നിവയാണ് എച്ച്ആര്‍-വിയുടെ മറ്റ് പ്രധാന സവിശേഷതകള്‍. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 120 bhp പവറും 145 Nm torqum. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 139 bhp പവറും 169 Nm torqum നല്‍കുന്നു. 6 സ്പീഡ് മാനുവല്‍/സിവിടിയാണ് ട്രാന്‍സ്മിഷന്‍. എച്ച്ആര്‍-വി അടുത്ത വര്‍ഷം ഇന്ത്യയിലേക്കും എത്തും.

LIVE NEWS - ONLINE

  • 1
    3 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    4 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    6 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    7 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    7 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    7 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    9 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    11 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    12 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി