Thursday, February 21st, 2019

മട്ടന്നൂരില്‍ 200 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി: ചെയര്‍മാന്‍

  മട്ടന്നൂര്‍: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നഗരസഭയില്‍ 200 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും നഗരസഭാ കൗണ്‍സിലിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനു പിന്നിലെന്നും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. മട്ടന്നൂര്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ വിമാനത്താവളം ഉള്‍ക്കൊള്ളുന്ന അതിപ്രധാന നഗരമെന്ന നിലയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതോടൊപ്പം അടിസ്ഥാന മേഖലയിലും വികസനവും കരുതലും ഉറപ്പ് വരുത്താന്‍ നാലാമതു ഭരണ സമിതിക്കു കഴിഞ്ഞു. ജനങ്ങളുടെ ഏറ്റവും പ്രധാന പ്രശ്‌നമായ കുടിവെള്ളം മുതല്‍ … Continue reading "മട്ടന്നൂരില്‍ 200 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി: ചെയര്‍മാന്‍"

Published On:Jul 19, 2017 | 10:10 am

 

മട്ടന്നൂര്‍: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നഗരസഭയില്‍ 200 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും നഗരസഭാ കൗണ്‍സിലിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനു പിന്നിലെന്നും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. മട്ടന്നൂര്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ വിമാനത്താവളം ഉള്‍ക്കൊള്ളുന്ന അതിപ്രധാന നഗരമെന്ന നിലയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതോടൊപ്പം അടിസ്ഥാന മേഖലയിലും വികസനവും കരുതലും ഉറപ്പ് വരുത്താന്‍ നാലാമതു ഭരണ സമിതിക്കു കഴിഞ്ഞു. ജനങ്ങളുടെ ഏറ്റവും പ്രധാന പ്രശ്‌നമായ കുടിവെള്ളം മുതല്‍ റോഡ് വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും മികച്ച രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഭരണസമിതി നടത്തിയത്. പൊറോറയിലെ അര്‍ബ്ബന്‍ പി എച്ച് സി, പഴശ്ശിയിലെ ബഡ്‌സ് സ്‌കൂള്‍, നഗരത്തിലെ ഷോപ്പിംഗ് മാള്‍, പൊറോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക് സംസ്‌കരണം ഇവയൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങളാണ്. ഉരുവച്ചാലില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 6 യൂണിറ്റുള്ള ഡയാലിസിസ് സെന്റര്‍ ജില്ലയില്‍ തന്നെ പൊതുമേഖലയിലെ രണ്ടാമത്തെ സംരംഭമായി മാറുകയാണ്. ആദ്യഘട്ടത്തില്‍ ആറും രണ്ടാം ഘട്ടത്തില്‍ എട്ടും യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കും. പഴശ്ശിയില്‍ ഒരു ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ആയുര്‍വേദ ആശുപത്രി ജില്ലയിലെ പ്രധാന ആയുര്‍വ്വേദ ആശുപത്രിയായി മാറും.
ടോയ്‌ലെറ്റ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ടോയ്‌ലെറ്റ്, വൈദ്യുതി എത്താത്ത മുഴുവന്‍ വീടുകള്‍ക്കും വൈദ്യുതി തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ പാവപ്പെട്ടവര്‍ക്ക് ഏറെ ഗുണകരമായി. പ്ലാസ്റ്റിക് രഹിത ഹരിത വിവാഹ പ്രോത്സാഹന പദ്ധതി സംസ്ഥാനം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും മികച്ച ലൈബ്രറിയാണ് മട്ടന്നൂരിലുള്ളത്. നഗരകേന്ദ്രത്തില്‍ 20 കോടിരൂപ വിലവരുന്ന സ്ഥലം സൗജന്യമായി ലഭിച്ചതും മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ 9 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയതും മികച്ച നേട്ടമാണ്. ആശുപത്രിയില്‍ ഡിജിറ്റല്‍ ലബോറട്ടറി സൗകര്യം തുടങ്ങി. ഇവിടെ പ്രതിദിനം 700 രോഗികളെ പരിശോധിക്കുന്നുണ്ട്. നഗരസഭയുടെ ഇച്ഛാശക്തിയാണ് ഓരോ വികസന നേട്ടത്തിനും പിന്നിലുള്ളതെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബസ് സ്റ്റാന്റിനുള്ള നടപടിക്രമങ്ങളുമായി നഗരസഭ ഒട്ടേറെ മുന്നോട്ടുപോയി. സ്ഥലം കണ്ടെത്തി മാസ്റ്റര്‍ പ്ലാന്‍ വരെ തയ്യാറാക്കിയെങ്കിലും ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞ ചെയര്‍മാന്‍, വരാനിരിക്കുന്ന ഭരണസമിതി ആ സ്ഥലത്ത് പുതിയ ബസ് സ്റ്റാന്റ് നിര്‍മ്മിക്കുമെന്നാണ് പ്രതീക്ഷയെന്നും തുടര്‍ വികസനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. മുഖാമുഖത്തില്‍ എം വി ലനീഷ് അധ്യക്ഷത വഹിച്ചു. അനില്‍ പയ്യമ്പള്ളി, ബാവ മട്ടന്നൂര്‍, കെ കെ കീറ്റുകണ്ടി എന്നിവര്‍ സംസാരിച്ചു.

 

LIVE NEWS - ONLINE

 • 1
  47 mins ago

  പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

 • 2
  2 hours ago

  പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

 • 3
  4 hours ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 4
  8 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 5
  9 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 6
  9 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 7
  9 hours ago

  പെരിയ ഇരട്ടക്കൊല

 • 8
  9 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 9
  9 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍